കാ​ത്തി​രി​പ്പ് വി​ഫ​ലം: ദേ​വ​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, February 28, 2020 8:01 AM IST
കൊ​ല്ലം: ഇ​ള​വൂ​രി​ല്‍ കാ​ണാ​താ​യ ആ​റു​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വീ​ടി​ന് സ​മീ​പ​ത്തെ ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രാ​ണ് വെള്ളിയാഴ്ച രാവിലെ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ആ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​ള​വൂ​ർ ത​ട​ത്തി​ൽ​മു​ക്ക് ധ​നേ​ഷ് ഭ​വ​ന​ത്തി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ ആ​റു​വ​യ​സു​ള്ള മ​ക​ൾ പൊ​ന്നു എ​ന്നു വി​ളി​ക്കു​ന്ന ദേ​വ​ന​ന്ദ​​യാ​ണ് മരിച്ചത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രിക്കെയാണ് ദേ​വ​ന​ന്ദ​യെ കാ​ണാ​താ​യ​ത്. കു​ട​വ​ട്ടൂ​ർ വാ​ക്ക​നാ​ട് സ​ര​സ്വ​തീ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ക​ഴി​ഞ്ഞ 20 മ​ണി​ക്കൂ​റാ​യി ദേ​വ​ന​ന്ദ​യ്ക്കാ​യി പോ​ലീ​സും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​ക്കാ​യി സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. അ​മ്മ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്ത് തു​ണി അ​ല​ക്കി​യ​ശേ​ഷം തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.