ദേ​വ​ന​ന്ദ​യ്ക്ക് ക​ണ്ണീ​രോ​ടെ വി​ട... മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Friday, February 28, 2020 7:32 PM IST
കൊ​ല്ലം: കൊ​ല്ലം ഇ​ള​വൂ​രി​ല്‍ പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദേ​വ​ന​ന്ദ​യു​ടേ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യ​ത്. നാ​ലോ​ടെ അ​മ്മ​യു​ടെ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം കാ​ണാ​ൻ നൂ​റു ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. പി​ന്നീ​ട് ദേ​വ​ന​ന്ദ പ​ഠി​ച്ച സ​ര​സ്വ​തി വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു.

നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും മ​റ്റ് നാ​ട്ടു​കാ​രും കു​ട്ടി​ക്ക് യാ​ത്രാ​മൊ​ഴി​യേ​കി​യ​ത്. തു​ട​ർ​ന്ന് അ​ച്ഛ​ൻ പ്ര​ദീ​പ് കു​മാ​റി​ന്‍റെ കു​ട​വ​ത്തൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശേ​ഷം സം​സ്ക​രി​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​വി​ടെ​യും എ​ത്തി​യി​രു​ന്ന​ത്.

വ്യാ​ഴാ​ഴ്ച രാവി​ലെ പ​ത്ത​ര​യോ​ടെ വീ​ട്ടു​മു​റ്റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ദേ​വ​ന​ന്ദ​യെ കാ​ണാ​താ​യ​ത്. കു​ട​വ​ട്ടൂ​ർ വാ​ക്ക​നാ​ട് സ​ര​സ്വ​തീ വി​ദ്യാ​ല​യ​ത്തി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.