മ​മ​ത​യും അ​മി​ത്ഷാ​യും ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ...
Friday, February 28, 2020 7:43 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​രു മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും ക​ണ്ടു​മു​ട്ടു​ന്ന​തി​ൽ വ​ലി​യ വാ​ർ​ത്ത​യൊ​ന്നു​മി​ല്ല. എ​ന്നാ​ൽ കേ​ന്ദ്ര​ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ​ബാ​ന​ർ​ജി​യും ത​മ്മി​ൽ ക​ണ്ടു​മു​ട്ടി​യ​തും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തും രാ​ഷ്ടീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​റെ കൗ​തു​കം പി​ടി​ച്ചു പ​റ്റി.

പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ വി​ഷ​യ​ത്തി​ൽ അ​മി​ത്ഷാ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​മ​ർ​ശ​ക​യാ​യ മ​മ​ത കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പാ​ത​യി​ലു​മാ​ണ്. ഇ​തി​നി​ട​യാ​ണ് ഇ​രു​വ​രു​ടേ​യും ക​ണ്ടു​മു​ട്ട​ൽ.

അ​മി​ത്ഷാ അ​ധ്യ​ക്ഷ​നാ​യ ഈ​സ്റ്റ് സോ​ണ്‍ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നാ​യ് ഒ​ഡീ​ഷ​യി​ലെ​യ​ത്തി​യ മ​മ​ത​യും അ​മി​ത്ഷാ​യും മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കി​ന്‍റെ വ​സ​തി​യി​ലാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​ർ, കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര​പ്ര​ധാ​ൻ എ​ന്നി​വ​രും ഈ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പൗ​ര​ത്വ​ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ലെ​ന്ന് മ​മ​ത പി​ന്നീ​ട് പ​റ​ഞ്ഞു. യോ​ഗ​ത്തി​ന്‍റെ അ​ജ​ണ്ട അ​ത​ല്ലാ​യി​രു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ആ​ദ്യം അ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ട്ടെ എ​ന്നി​ട്ടാ​കാം രാ​ഷ്ട്രീ​യം എ​ന്നാ​യി​രു​ന്നു മ​മ​ത​യു​ടെ മ​റു​പ​ടി. 42 പേ​ർ മ​രി​ക്കാ​നി​ട​യാ​യ ഡ​ൽ​ഹി ക​ലാ​പ​ത്തെ​ക്കു​റി​ച്ച് താ​ൻ യോ​ഗ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും മ​മ​ത അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.