ലോ​ക്ക്ഡൗ​ണി​നി​ടെ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ മ​രി​ച്ചു
Thursday, March 26, 2020 5:20 PM IST
കോ​ൽ​ക്ക​ത്ത: പാ​ൽ വാ​ങ്ങു​ന്ന​തി​ന് വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് പോ​ലീ​സ് മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൗ​റ​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണു സം​ഭ​വം.

ലാ​ൽ സ്വാ​മി എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. പാ​ൽ വാ​ങ്ങു​ന്ന​തി​നാ​യാ​ണ് സ്വാ​മി പു​റ​ത്തേ​ക്കു പോ​യ​ത്. ലോ​ക്ക്ഡൗ​ണി​നി​ടെ കൂ​ട്ടം​കൂ​ടി​നി​ന്ന ജ​ന​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ടു​ന്ന​തി​നാ​യി പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ന്ന​തി​നി​ടെ സ്വാ​മി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലാ​ൽ സ്വാ​മി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

സ്വാ​മി​യു​ടെ ശ​രീ​ര​ത്തി​ൽ മ​ർ​ദ്ദ​ന​മേ​റ്റ​തി​ന്‍റെ നി​ര​വ​ധി പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.​ അ​തേ​സ​മ​യം, ലാ​ൽ സ്വാ​മി മ​രി​ച്ച​ത് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.