ലോ​ക്ക്ഡൗ​ണ്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി മൂ​ന്നു​കോ​ടി വീ​ടു​ക​ളി​ലേ​യ്ക്ക് ക​ത്ത​യ​യ്ക്കു​ന്നു
Monday, March 30, 2020 3:11 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഇ​പ്പോ​ൾ നി​ല​വി​ലു​ള്ള ലോ​ക്ക്ഡൗ​ണ്‍ കൂ​ടു​ത​ൽ ദി​വ​സ​ത്തേ​യ്ക്ക് നീ​ളു​മെ​ന്ന് സൂ​ച​ന. ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട് രാ​ജ്യ​ത്തെ മൂ​ന്നു​കോ​ടി വീ​ടു​ക​ളി​ലേ​യ്ക്ക് ക​ത്ത​യ​യ്ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍.

ലോ​ക്ക്ഡൗ​ണ്‍ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്പോ​ൾ ആ​ളു​ക​ൾ സാ​മൂ​ഹി​ക അ​ക​ലം സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ക​ത്ത​യ​ക്കു​ന്ന​ത്.

ഡോ​ക്ട​ർ​മാ​രേ​യും നഴ്സു​മാ​രേ​യും സ​ഹാ​യി​ക്കാ​ൻ വോ​ള​ണ്ട​റി​യ​ർ​മാ​രാ​കാ​ൻ ആ​ളു​ക​ൾ ക​ട​ന്നു​വ​ര​ണ​മെ​ന്ന് നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വോ​ള​ണ്ട​റി​യ​ർ​മാ​രാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച ഏ​ഴ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ രാ​ജ്യ​ത്ത് അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ ജോ​ലി തു​ട​ങ്ങും.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്ക​ട​ക്കു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നും സ​ത്വ​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രെ തി​രി​കെ​യെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​നം അ​യ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.