മ​ധ്യ​പ്ര​ദേ​ശി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ്; ഉ​ന്ന​ത​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, April 3, 2020 9:15 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഭോ​പ്പാ​ലി​ല ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ൽ നി​യ​മി​ത​നാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​നാ​ണു വെ​ള്ളി​യാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രു​ടെ എ​ണ്ണം കൃ​ത്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഓ​ഫീ​സ​ർ ചി​ല ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​ർ​ക്കാ​രി​ലെ ചി​ല ഉ​ന്ന​ത​രും ഈ ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​താ​യാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.