ഒന്പത് പേർക്കു കൂടി കോവിഡ്; നാലു പേർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​ർ
Tuesday, April 7, 2020 6:21 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന് ഒന്പത് പേ​​​ർ​​​ക്കു കൂ​​​ടി കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. നാലു പേ​​​ർ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽനി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. കണ്ണൂരിൽ മൂന്നു പേ​​​ർ​​ക്കും കൊ​​​ല്ലം, മലപ്പുറം ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കു​​​മാ​​​ണ് രോ​​​ഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സംസ്ഥാനത്ത് 1,46,686 പേ​രാണ് നി​രീ​ക്ഷ​ണ​ത്തി​ൽ കഴിയുന്നത്. ആശുപത്രികളിൽ 752 പേർ നിരീക്ഷണത്തിലുണ്ട്. സം​സ്ഥാ​ന​ത്ത് 336 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. 131 പേ​രെ ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

ഇന്ന് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​തി​​​ൽ നാലു പേർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നുവ​​​ന്ന​​​വ​​​രാ​​​ണ്. രണ്ടു പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​യാ​​ണ് രോ​​​ഗം പി​​​ടി​​​പെ​​​ട്ട​​​ത്. മൂന്നു പേർ നി​​​സാ​​​മു​​​ദ്ദീ​​​നി​​​ൽ നിന്നും എത്തിയവരാണ്. 11,232 സാന്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 10,250 കേസുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.