മ​രു​ന്നു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട കാ​ര്യ​മി​ല്ല, ആ​വ​ശ്യ​ത്തി​നു സ്റ്റോ​ക്കു​ണ്ട്: കെ.​കെ. ശൈ​ല​ജ
Wednesday, April 8, 2020 8:11 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​വ​ശ്യ​മി​ല്ലാ​തെ മ​രു​ന്നു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ​രി​ഭ്ര​മി​ക്കേ​ണ്ട യാ​തൊ​രു കാ​ര്യ​വു​മി​ല്ലെ​ന്നും സം​സ്ഥാ​ന​ത്തു ര​ണ്ടു മാ​സ​ത്തെ മ​രു​ന്നു​ക​ളു​ടെ സ്റ്റോ​ക്കു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, വൃ​ക്ക​രോ​ഗം, സ്ട്രോ​ക്ക്, വി​വി​ധ ശ​സ്ത്ര​ക്രി​യ​ക​ൾ തു​ട​ങ്ങി​യ സ്ഥി​ര​മാ​യി ക​ഴി​ക്കു​ന്ന 30 മ​രു​ന്നു​ക​ൾ വി​ല​യി​രു​ത്തു​ക​യും 25 ക​ന്പ​നി​ക​ളു​ടെ മ​രു​ന്നു​ക​ൾ സം​സ്ഥാ​ന ഡ്ര​ഗ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം നി​ര​ന്ത​രം വീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​രു​ന്നു​ക​ളു​ടെ കു​റ​വ് ഉ​ണ്ടാ​കു​ന്ന മു​റ​യ്ക്ക് ഈ ​ക​ന്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​ന്നു​ക​ളെ​ത്തി​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​വും ന​ട​ത്തു​ന്നു. പ​രി​ഭ്ര​മി​ക്കേ​ണ്ട യാ​തൊ​രു കാ​ര്യ​വു​മി​ല്ലെ​ന്നും മ​രു​ന്നു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മ​രു​ന്നു​ക​ളു​ടെ പ്ര​ധാ​ന വി​ത​ര​ണ ക​ന്പ​നി​ക​ളെ​ല്ലാം എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണു​ള്ള​ത്. ഇ​വി​ടെ നി​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള ത​ട​സ​ങ്ങ​ൾ മാ​റ്റി മ​രു​ന്നു കൊ​ണ്ടു​പോ​കു​ന്ന പ്ര​ധാ​ന ക​ന്പ​നി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​സ് ല​ഭ്യ​മാ​ക്കി. ചി​ല ക​ന്പ​നി​ക​ൾ മ​രു​ന്ന് കൊ​ണ്ട് പോ​കു​ന്ന​ത് കു​റി​യ​ർ സേ​വ​നം വ​ഴി​യാ​ണ്. ആ ​പ്ര​ശ്ന​വും പ​രി​ഹ​രി​ച്ചു.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ കു​റി​യ​ർ എ​ത്താ​ൻ പ​റ്റാ​ത്ത​തി​നാ​ൽ പ​ക​രം വാ​ഹ​ന സൗ​ക​ര്യം എ​ർ​പ്പെ​ടു​ത്തി. അ​ട്ട​പ്പാ​ടി​യി​ൽ സ്വ​കാ​ര്യ ബ​സ് മു​ഖേ​ന​യാ​ണ് മ​രു​ന്നു​ക​ൾ എ​ത്തി​ച്ചി​രു​ന്ന​ത്. അ​തി​ന് ത​ട​സം വ​ന്ന​പ്പോ​ൾ മ​ണ്ണാ​ർ​ക്കാ​ട്ട് നി​ന്നു പ്ര​ത്യേ​ക വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തി. ഇ​വ​യെ​ല്ലാം ത​ന്നെ അ​ത​ത് മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

മ​രു​ന്ന് ല​ഭി​ക്കാ​ൻ ആ​ർ​ക്കെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നെ​ങ്കി​ൽ ജി​ല്ലാ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ തൊ​ട്ട​ടു​ത്തു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​ണ്. തി​രു​വ​ന​ന്ത​പു​രം അ​സി​സ്റ്റ​ന്‍റ് ഡ്ര​ഗ് ക​ണ്‍​ട്രോ​ള​റു​ടെ 74030 06100 എ​ന്ന ന​ന്പ​രി​ലേ​ക്കും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഇ​തു​കൂ​ടാ​തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ക​ഐം​എ​സ്‌​സി​എ​ൽ മു​ഖേ​ന ആ​വ​ശ്യ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ ക​രു​തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.