വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ
Wednesday, April 8, 2020 8:27 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​നും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് നോ​ർ​ക്ക ന​ട​പ​ടി ആ​രം​ഭി​ച്ചു.

വി​ദേ​ശ​ത്ത് ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ താ​മ​സി​ക്കു​ക​യോ തൊ​ഴി​ലെ​ടു​ക്കു​ക​യോ ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കാ​ണു നി​ല​വി​ൽ ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്യ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മ​ല്ല.

നോ​ർ​ക്ക റൂ​ട്ട്സ് ഓ​വ​ർ​സീ​സ് സ്റ്റു​ഡ​ന്‍റ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ഡി കാ​ർ​ഡ് ല​ഭ്യ​മാ​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​മാ​ന​യാ​ത്രാ​ക്കൂ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യം ന​ൽ​കു​മെ​ന്നും നോ​ർ​ക്ക സി​ഇ​ഒ അ​റി​യി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠ​ന ആ​വ​ശ്യ​ത്തി​ന് പോ​കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യോ യാ​ത്രാ​വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ ഇ​ല്ലാ​ത്ത​തി​നാ​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.