സ്ര​വം എ​ടു​ത്ത​ശേ​ഷം രോ​ഗി​യെ വി​ട്ട​യ​ച്ച സം​ഭ​വം: ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ര്‍​ട്ട് തേ​ടി
Sunday, May 31, 2020 11:07 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ കു​വൈ​റ്റി​ൽ​നി​ന്നും എ​ത്തി​യ ആ​ളു​ടെ സ്ര​വം എ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ റി​പ്പോ​ർ​ട്ട് തേ​ടി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ടാ​ണ് റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണ്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ടാ​തെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ക്കാ​മെ​ന്ന് കേ​ന്ദ്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ലും പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ കേ​ര​ളം അ​ങ്ങ​നെ തീ​രു​മാ​നി​ക്കാ​റി​ല്ല. സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് സാ​മ്പി​ള്‍ എ​ടു​ത്ത് ക​ഴി​ഞ്ഞാ​ല്‍ റി​സ​ള്‍​ട്ട് വ​രു​ന്ന​ത് വ​രെ കാ​ത്ത് നി​ല്‍​ക്കേ​ണ്ട​തു​ണ്ട്.

അ​തി​നി​ട​യി​ല്‍ രോ​ഗി​യെ ആം​ബു​ല​ന്‍​സി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്തു​കൊ​ണ്ടാ​ണ് ന​ട​പ​ടി​ക്ര​മം കൃ​ത്യ​മാ​യി പാ​ലി​ക്കാ​തി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​ണ്. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ആം​ബു​ല​ന്‍​സി​ലാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​തെ​ന്നും തി​രി​കെ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ​റ​യു​ന്നു​ണ്ട്.

എ​ങ്കി​ലും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ള​രെ സു​ക്ഷ്മ​ത​യോ​ടും ത്യാ​ഗ​പൂ​ര്‍​ണ​വു​മാ​യും പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ യാ​തൊ​രു ശ്ര​ദ്ധ​ക്കു​റ​വും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. അ​തി​നാ​ലാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​വൈ​റ്റി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച വ​ന്ന ആ​ല​ങ്കോ​ട് സ്വ​ദേ​ശി​യെ​യാ​ണ് വീ​ട്ടി​ലേ​ക്ക് വി​ട്ട​ത്.​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ലെ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് മാ​റ്റി. അ​വി​ടെ സ്ര​വം എ​ടു​ത്ത ശേ​ഷം വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളു​ടെ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ വി​ളി​ച്ചു​വ​രു​ത്തി അ​ഡ്മി​റ്റാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.