കോ​വി​ഡ് പ്ര​തി​സ​ന്ധി: ഒ​മാ​നി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്
Sunday, August 2, 2020 8:55 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യാ​ണ് പ്ര​വാ​സി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. വ​രും മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദേ​ശി​ക​ൾ​ക്കും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യെ​ന്ന് വി​ല​യി​രു​ത്ത​ൽ.

ഒ​മാ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഇ​പ്പോ​ഴ​ത്തെ ജ​ന​സം​ഖ്യ 45,36,938 ആ​ണ്. 2017ൽ 46.7 ​ല​ക്ഷ​മാ​യി​രു​ന്നു രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ. ഇ​തി​ൽ 21 ല​ക്ഷ​വും വി​ദേ​ശി​ക​ളാ​യി​രു​ന്നു. 2018-ൽ ​വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷ​മാ​യി കു​റ​ഞ്ഞു.2019 ഡി​സം​ബ​റി​ൽ 1,974,598 വി​ദേ​ശി​ക​ൾ ആ​യി​രു​ന്നു ഒ​മാ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ത് 2020 മാ​ർ​ച്ച് മാ​സം ആ​യ​തോ​ടു കൂ​ടി 1,941,369 ആ​യി കു​റ​ഞ്ഞു​വെ​ന്നും ഒ​മാ​ൻ ദേ​ശി​യ സ്ഥി​തി വി​വ​ര​മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഈ ​ക​ഴി​ഞ്ഞ മെ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​മാ​സ​ങ്ങ​ളി​ൽ 82,000 വി​ദേ​ശി​ക​ൾ ഒ​മാ​നി​ൽ നി​ന്നും മ​ട​ങ്ങി പോ​യ​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 6,38,059 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പ​ടെ 18,11,619 വി​ദേ​ശി​ക​ളാ​ണ് നി​ല​വി​ൽ ഓ​മ​നി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.