ആ​ശു​പ​ത്രി​ തീ​പി​ടി​ത്തം; അ​ന്വേ​ഷ​ണം പ്ര​ഖ്യാപി​ച്ച് ഗുജറാത്ത് മുഖ്യമന്ത്രി
Thursday, August 6, 2020 1:34 PM IST
ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ എ​ട്ട് പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി. അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ന​വ​രം​ഗ്പു​ര​യി​ലെ ശ്രേ​യ് എ​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഐ​സി​യു​വി​ൽ കി​ട​ന്ന കോ​വി​ഡ് രോ​ഗി​ക​ളാ​ണ് മ​രി​ച്ച​ത്.

മ​റ്റ് രോ​ഗി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി സ​ർ​ദാ​ർ വ​ല്ല​ഭാ​യ് പ​ട്ടേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 50 കി​ട​ക്ക​ൾ ഉ​ള്ള ആ​ശു​പ​ത്രി​യി​ൽ 45 രോ​ഗി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.