ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റം അം​ഗീ​ക​രി​ച്ച റി​പ്പോ​ർ​ട്ട് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സൈ​റ്റി​ൽ​നി​ന്നു മു​ക്കി
Thursday, August 6, 2020 5:41 PM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്തു ചൈ​നീ​സ് സൈ​ന്യം ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ​താ​യി സ​മ്മ​തി​ച്ച പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വ​ന്ന റി​പ്പോ​ർ​ട്ട് വെ​ബ്സൈ​റ്റി​ൽ​നി​ന്നു നീ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണു സ​ർ​ക്കാ​ർ ന​ട​പ​ടി.

മേ​യ് 17, 18 തീ​യ​തി​ക​ളി​ൽ കു​ഗ്രാം​ഗ് ന​ള (പ​ട്രോ​ളിം​ഗ് പോ​യി​ന്‍റ് 15-ന് ​സ​മീ​പം, ഗോ​ഗ്ര (പി​പി17​എ), പാം​ഗോ​ഗ് ത​ടാ​ക​ത്തി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചൈ​നീ​സ് സേ​ന അ​തി​ക്ര​മി​ച്ചു ക​ട​ന്നു​വെ​ന്നു പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച​താ​യാ​ണു ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഗ​ൽ​വാ​ൻ താ​ഴ്വ​ര​യി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നു മു​ന്പാ​ണു ചൈ​നീ​സ് സൈ​ന്യം ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. ജൂ​ണ്‍ 20നാ​ണ് 20 ഇ​ന്ത്യ​ൻ സൈ​നി​ക​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്തേ​ക്കു ചൈ​നീ​സ് സൈ​നി​ക​ർ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഒൗ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ചെ​ന്ന വാ​ർ​ത്ത​യ്ക്കു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി എ​ന്തി​നാ​ണു നു​ണ പ​റ​യു​ന്ന​തെ​ന്നാ​ണു രാ​ഹു​ൽ ചോ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.