ന​യ​ത​ന്ത്ര ചാ​ന​ൽ​വ​ഴി 20 ത​വ​ണ സ്വ​ർ​ണം ക​ട​ത്തി​യെ​ന്ന് മുഹമ്മദ് ഷാഫി
Saturday, September 19, 2020 2:55 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര​ചാ​ന​ൽ വ​ഴി 88.5 കി​ലോ​ഗ്രാം സ്വ​ർ​ണം ക​ട​ത്തി​യ​താ​യി സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ ഏ​ഴാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി.

20 ത​വ​ണ​യാ​യാ​ണ് ഇ​ത്രെ​യും സ്വ​ർ​ണം ക​ട​ത്തി​യ​തെ​ന്ന് മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളി​പ്പെ​ടു​ത്തി. എ​ൻ​ഐ​എ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

88.5 കി​ലോ​ഗ്രാം സ്വ​ർ​ണ​ത്തി​ൽ 47.5 കി​ലോ സ്വ​ർ​ണം അ​യ​ച്ച​ത് താ​നാ​ണെ​ന്നും അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ഈ ​സ്വ​ർ​ണം ന​യ​ത​ന്ത്ര ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച​തി​നെ കു​റി​ച്ചും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​സി​ലെ 30 പ്ര​തി​ക​ളി​ൽ 15 പേ​ർ പ​ല​പ്പോ​ഴാ​യി യു​എ​ഇ​യി​ൽ എ​ത്തി​യെ​ന്നും യു​എ​ഇ​യി​ൽ എ​വി​ടെ​യൊ​ക്ക വ​ച്ചാ​ണ് ആ​സൂ​ത്ര​ണം ന​ട​ത്തി​യ​തെ​ന്നും മു​ഹ​മ്മ​ദ് ഷാ​ഫി വെ​ളി​പ്പെ​ടു​ത്തി.

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി വ​രു​ന്ന സ്വ​ര്‍​ണം കൈ​പ്പ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണെ​ന്നും എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ന​യ​ത​ന്ത്ര​ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ള്‍​ക്കൊ​പ്പം സു​ര​ക്ഷ​ക്കാ​യി പോ​വു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചു.

കോ​ട​തി​യി​ലേ​ക്കും ആ​ശു​പ​ത്രി​യി​ലേ​ക്കു​മെ​ല്ലാം പ്ര​തി​ക​ളെ പ​തി​വാ​യി കൊ​ണ്ടു​വ​രു​ന്ന പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ ശേ​ഖ​രി​ച്ച​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന സു​രേ​ഷ് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ന്ന​ത​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ന്‍​ഐ​എ പോ​ലീ​സു​കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.