സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ട് ചാ​യ കു​ടി​ക്കാ​മെ​ന്ന് രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ; വേ​ണ്ടെ​ന്ന് എം​പി​മാ​ർ
Tuesday, September 22, 2020 2:38 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ് നാ​രാ​യ​ണ​ൻ സിം​ഗി​ന്‍റെ ചാ​യ വാ​ഗ്ദാ​നം നി​ര​സി​ച്ച് സ​സ്പെ​ൻ​ഡ് ചെ​യ്ത എം​പി​മാ​ർ. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഉ​പാ​ധ്യ​ക്ഷ​ൻ പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് പ്ര​ക്ഷോ​ഭം തു​ട​രു​ന്ന പ്ര​തി​പ​ക്ഷ എം​പി​മാ​രെ സ​മീ​പി​ച്ചു ചാ​യ വാ​ഗ്ദാ​നം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ എം​പി​മാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചാ​യ ന​യ​ത​ന്ത്രം നി​ര​സി​ച്ചു. കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രേ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​നോ​ട് നി​ല​വി​ട്ട് പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് സ​ഭാ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ് എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. സി​പി​എം എം​പി​മാ​രാ​യ എ​ള​മ​രം ക​രീം, കെ.​കെ. രാ​ഗേ​ഷ്, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ ഡെ​റ​ക് ഒ​ബ്രി​യാ​ൻ, ഡോ​ല സെ​ൻ, എ​എ​പി​യി​ലെ സ​ഞ്ജ​യ് സിം​ഗ്, കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ രാ​ജീ​വ് സ​താ​വ്, റി​പു​ൻ ബോ​റ, സ​യി​ദ് ന​സീ​ർ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

സ​സ്പെ​ൻ​ഷ​നി​ലാ​യ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തു​ന​ട​ത്തു​ന്ന സ​മ​രം ഇ​പ്പോ​ഴും തു​ട​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ന് പു​റ​ത്തെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു എം.​പി​മാ​രു​ടെ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്.

കെ.​കെ രാ​ഗേ​ഷ് എം.​പി ഗാ​ന്ധി പ്ര​തി​മ​ക്കു മു​ന്നി​ൽ നി​ന്നു​ള്ള വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു. വീ​ഡി​യോ​യി​ൽ പു​ല്ലി​ൽ വി​രി​ച്ച വി​രി​ക​ളി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന എം.​പി​മാ​രെ കാ​ണാ​വു​ന്ന​താ​ണ്. പ്ര​തി​ഷേ​ധം തു​ട​രു​ന്പോ​ഴും എം​പി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. എം.​പി​മാ​ർ മാ​പ്പ് പ​റ​യാ​ൻ ത​യ്യാ​റാ​ണെ​ങ്കി​ൽ ച​ർ​ച്ച​യെ​ക്കു​റി​ച്ചും മ​റ്റു ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ മാ​പ്പ് പ​റ​യാ​ൻ ത​യ്യാ​റ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ എം​പി​മാ​ർ അ​റി​യി​ച്ചി​രു​ന്നു.

പാ​ർ​ല​മെ​ന്‍റ​റി​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നാ​ണ് എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. സ​മ​രം ന​ട​ത്തു​ന്ന എം​പി​മാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് നി​ര​വ​ധി പ്ര​തി​പ​ക്ഷ എം​പി​മാ​രും നേ​താ​ക്ക​ളും സ​മ​ര​സ്ഥ​ല​ത്തെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.