ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ മ​ത്സ​രം; ഗ​ബ്രി​യേ​ലി​നു പ​ക​രം കു​ൻ​ഹ
Sunday, September 27, 2020 2:39 AM IST
റി​യോ ഡി ​ജ​നീ​റോ (ബ്ര​സീ​ൽ): അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ബ്ര​സീ​ൽ ടീ​മി​ൽ നി​ന്ന് പ​രി​ക്കേ​റ്റ ഗ​ബ്രി​യേ​ൽ ജീ​സ​സ് പു​റ​ത്ത്. പ​ക​രം ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ മ​ത്തേ​വു​സ് കു​ൻ​ഹ കാ​ന​റി​പ്പ​ട​യി​ൽ ഇ​ടം നേ​ടി.

ഇ​താ​ദ്യ​മാ​യാ​ണ് കു​ൻ​ഹ​യ്ക്ക് സീ​നി​യ​ർ ടീ​മി​ലേ​ക്ക് ക്ഷ​ണം ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വൂ​ൾ​വ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​ര​മാ​യ ഗ​ബ്രി​യേ​ൽ ജീ​സ​സി​നു പ​രി​ക്കേ​റ്റ​ത്. മൂ​ന്ന് ആ​ഴ്ച​യോ​ളം താ​ര​ത്തി​ന് വി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ജ​ർ​മ​ൻ ക്ല​ബ്ബാ​യ ഹെ​ർ​ത്ത ബെ​ർ​ലി​ന്‍റെ താ​ര​മാ​ണ് കു​ൻ​ഹ. ബ്ര​സീ​ലി​ന്‍റെ അ​ണ്ട​ർ 23 ടീ​മി​നാ​യി 16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 14 ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

അ​ടു​ത്ത മാ​സം 10ന് ​ബൊ​ളീ​വി​യ​യ്ക്കും 14ന് ​പെ​റു​വി​നും എ​തി​രേ​യാ​ണ് ബ്ര​സീ​ലി​ന്‍റെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ. നെ​യ്മ​ർ ആ​ണ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.