സ​ണ്‍​റൈ​സേ​ഴ്സി​നെ എ​റി​ഞ്ഞി​ട്ട് ഫെ​ർ​ഗു​സ​ണ്‍; സു​പ്പ​ർ ഓ​വ​റി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ്
Sunday, October 18, 2020 8:04 PM IST
ദു​ബാ​യ്: ഇ​ന്ത്യ​ൻ പ്രി​മി​യ​ർ ലീ​ഗി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് തോ​ൽ​വി. സൂ​പ്പ​ർ ഓ​വ​റി​ലാ​ണ് ഹൈ​ദ​രാ​ബാ​ദ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

നി​ശ്ചി​ത ഓ​വ​റി​ൽ ഇ​രു​ടീ​മും തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് ക​ളി സൂ​പ്പ​ർ ഓ​വ​റി​ലേ​ക്ക് നീ​ങ്ങി​യ​ത്. സൂ​പ്പ​ർ ഓ​വ​റി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്ത ഹൈ​ദ​രാ​ബാ​ദി​ന് ലോ​ക്കി ഫെ​ർ​ഗു​സ​ണ്‍ പ​റി​ഞ്ഞ മൂ​ന്നു പ​ന്തി​നു​ള്ളി​ൽ ര​ണ്ട് റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു വി​ക്ക​റ്റും ന​ഷ്ട​മാ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ കോ​ൽ​ക്ക​ത്ത അ​നാ​യാ​സം വി​ജ​യ​ത്തി​ലെ​ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 163 റ​ണ്‍​സെ​ടു​ത്തു. ശു​ഭ്മാ​ൻ ഗി​ൽ (36), രാ​ഹു​ൽ ത്രി​പാ​ഠി (23), നി​തീ​ഷ് റാ​ണ (29), ഒ​യി​ൻ മോ​ർ​ഗ​ൻ (34), ദി​നേ​ഷ് കാ​ർ​ത്തി​ക്ക് (29) എ​ന്നി​ങ്ങ​നെ​യാ​ണു കോ​ൽ​ക്ക​ത്ത താ​ര​ങ്ങ​ളു​ടെ സ്കോ​റു​ക​ൾ.

163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സി​ന് വേ​ണ്ടി ഓ​പ്പ​ണ​ർ​മാ​രാ​യ ജോ​ണി ബെ​യ​ർ​സ്റ്റോ​യും കെ​യ്ൻ വി​ല്യം​സ​ണും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. പി​ന്നീ​ട് ത​ക​ർ​ന്നെ​ങ്കി​ലും അ​വ​സാ​ന ഓ​വ​റി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത വാ​ർ​ണ​ർ സ​മ​നി​ല നേ​ടി ന​ൽ​കു​ക​യും ക​ളി സു​പ്പ​ർ ഓ​വ​റി​ലേ​ക്കു നീ​ളു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.