യെ​ദി​യൂ​ര​പ്പ അ​ധി​ക​കാ​ലം മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ്
Tuesday, October 20, 2020 6:04 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് അ​ധി​ക​കാ​ലം തു​ട​രാ​ന്‍ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​ക്ക് ക​ഴി​യി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വി​ന്‍റെ വിവാദ പ്ര​സ്താ​വ​ന. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലാ​ണ് ബ​സാ​ന​ഗൗ​ഡ പാ​ട്ടീ​ല്‍ യ​ത്‌​നാ​ല്‍ എ​ന്ന ബി​ജെ​പി നേ​താ​വ് യെദിയൂരപ്പയ്ക്കെതിരേ പരാമർശം നടത്തിയത്.

ഇ​തി​ന്‍റെ വീ​ഡി​യോയും പ്ര​ച​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. യെ​ദ്യൂ​രി​യ​പ്പ​യ്ക്ക് പ​ക​രം ഉ​ത്ത​ര ക‍​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഒ​രു നേ​താ​വാ​യി​രി​ക്കും അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ​ന്നും ബി​ജെ​പി​യു​ടെ ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രും ഉ​ത്ത​ര ക‍​ർ​ണാ​ട​ക മേ​ഖ​ല​യി​ൽ നി​ന്നാ​യ​തി​നാ​ൽ അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യും ഇ​വി​ടെ നി​ന്നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.