ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റ്: മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലും നെ​ഞ്ചി​ടി​പ്പേ​റു​ന്നു
Friday, October 30, 2020 6:52 PM IST
ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (​ഇ​ഡി) ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റ് ചെ​യ്ത​തോ​ട നെ​ഞ്ചി​ടി​പ്പേ​റി മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യും.

രാ​ഷ്‌​ട്രീ​യ​ത്തെ​ക്കാ​ൾ ബി​നീ​ഷി​ന് ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് മ​ല​യാ​ള സി​നി​മ​യി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ൾ ഇ​ഡി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബി​നീ​ഷി​ന് പ​ണം എ​വി​ടെ​നി​ന്നു ല​ഭി​ച്ചു, ഇ​ത് സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​രെ​ങ്കി​ലും ക​ള്ള​പ്പ​ണ​മാ​യി ന​ൽ​കി​യ​താ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​കും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​വു​ക.

മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കൊ​ച്ചി സ്വ​ദേ​ശി അ​നൂ​പ് മു​ഹ​മ്മ​ദു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റി​ലേ​ക്കു ന​യി​ച്ച​ത്. ഇ​യാ​ളും കൊ​ച്ചി​യി​ലെ സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ന്ന​ഡ സി​നി​മാ ​ലോ​ക​വു​മാ​യി ബ​ന്ധ​മു​ള്ള അ​നൂ​പ് മു​ഹ​മ്മ​ദ്, ഡി. ​അ​നി​ഖ, ആ​ർ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രെ മ​യ​ക്കു​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ (​എ​ൻ​സി​ബി)​ഓ​ഗ​സ്റ്റി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​വ​രും സി​നി​മാ ​താ​ര​ങ്ങ​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു ന​ല്കി​യി​രു​ന്ന​വ​രാ​ണ്. അ​നൂ​പ് മു​ഹ​മ്മ​ദി​നെ ചോ​ദ്യം​ ചെ​യ്ത​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ബി​നീ​ഷ് കോ​ടി​യേ​രി​യി​ലേ​ക്ക് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.