ജ​ല്ലി​ക്കെ​ട്ടിന് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ഓ​സ്കാ​ർ എ​ൻ​ട്രി
Wednesday, November 25, 2020 3:49 PM IST
മും​ബൈ: ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ജ​ല്ലി​ക്കെ​ട്ടിന് ഓ​സ്കാ​ർ അ​വാ​ർ​ഡി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ൻ​ട്രി. ഫി​ലിം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​തി​നാ​ലം​ഗ ക​മ്മി​റ്റി​യാ​ണ് തീരുമാനമെടുത്തത്.

2019 ഓ​ക്ടോ​ബ​റി​ലാ​ണ് ജ​ല്ലി​ക്കെ​ട്ട് തീ​യ​റ്റ​റി​ലെ​ത്തി​യ​ത്. എ​സ്. ഹ​രീ​ഷി​ന്‍റെ "മാ​വോ​യി​സ്റ്റ്' എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഹ​രീ​ഷും ആ​ർ. ജ​യ​കു​മാ​റും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​നു​വേ​ണ്ടി തി​ര​ക്ക​ഥ​യെ​ഴു​തി​യ​ത്.

ചി​ത്ര​ത്തി​ന് മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​രം സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി നേ​ടി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ 2021 ഏ​പ്രി​ൽ 25നാ​ണ് ഓ​സ്കാ​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.