ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലും ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ർ​ക്കും
Friday, November 27, 2020 10:37 AM IST
കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ലും എം. ​ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ര്‍​ക്കും. സ്വ​പ്‌​ന​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

നാ​ല് പ്രാ​വ​ശ്യം ശി​വ​ശ​ങ്ക​ര്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്ത​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​റി​വോ​ടെ ഡോ​ള​ര്‍ ക​ട​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് സ്വ​പ്‌​ന ന​ല്‍​കി​യ മൊ​ഴി. കേ​സി​ല്‍ ശി​വ​ശ​ങ്ക​റെ അ​ഞ്ചാം പ്ര​തി​യാ​ക്കാ​നാ​ണ് സാ​ധ്യ​ത.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സ് എ​ന്നി​വ​യാ​ണ് ശി​വ​ശ​ങ്ക​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.