കാ​ർ​ഷി​ക വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​യാ​ൾ കാ​റി​ന് തീ​പി​ടി​ച്ചു മ​രി​ച്ചു
Sunday, November 29, 2020 2:09 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി ഹ​രി​യാ​ന-​ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ പ​ഞ്ചാ​ബ് സ്വ​ദേ​ശി കാ​റി​ന് തീ​പി​ടി​ച്ചു മ​രി​ച്ചു. ജ​ന​ക് രാ​ജ്(55)​ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ള്‍ കി​ട​ന്നു​റ​ങ്ങി​യ കാ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള മാ​ര്‍​ച്ചി​ല്‍ ക​ര്‍​ഷ​ക​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്ട​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചാ​ല്‍ അ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് ജ​ന​ക് രാ​ജ് എ​ത്തി​യ​ത്.

ഡ​ല്‍​ഹി-​ഹ​രി​യാ​ന അ​തി​ര്‍​ത്തി​യി​ലെ ബ​ഹാ​ദു​ര്‍​ഗ​ഡി​ല്‍ നി​ര​വ​ധി ട്രാ​ക്ട​റു​ക​ളു​ടെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ച്ച​തി​ന് ശേ​ഷം സ്വ​ന്തം കാ​റി​നു​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു ജ​ന​ക് രാ​ജ്. കാ​റി​ന് തീ ​പ​ട​ര്‍​ന്ന​പ്പോ​ള്‍ ഇ​ദ്ദേ​ഹ​ത്തി​ന് പു​റ​ത്തി​റ​ങ്ങി ര​ക്ഷ​പെ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

പ​ഞ്ചാ​ബി​ലെ ബ​ര്‍​നാ​ള ജി​ല്ല​യി​ലെ ദ​നൗ​ല ഗ്രാ​മ​വാ​സി​യാ​യി​രു​ന്നു ജ​ന​ക് രാ​ജ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ത്തി​ല്‍ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും ദുഖം രേ​ഖ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.