സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5,643 കോ​വി​ഡ് കേ​സു​ക​ൾ; 5,861 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Sunday, November 29, 2020 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5643 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 4951 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 87 പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നും വ​ന്ന​വ​രാ​ണ്. 571 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5,861 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49,775 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.34 ശ​ത​മാ​നം ആ​ണ്. 27 മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ന് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. 34 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു.

സം​സ്ഥാ​ന​ത്ത് 64,589 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 5,32,658 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും ആ​കെ മു​ക്തി നേ​ടി. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 3,15,497 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,99,601 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 15,896 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ: കോ​ഴി​ക്കോ​ട് 851, മ​ല​പ്പു​റം 721, തൃ​ശൂ​ര്‍ 525, എ​റ​ണാ​കു​ളം 512, കൊ​ല്ലം 426, കോ​ട്ട​യം 399, പാ​ല​ക്കാ​ട് 394, ആ​ല​പ്പു​ഴ 381, തി​രു​വ​ന​ന്ത​പു​രം 370, ക​ണ്ണൂ​ര്‍ 277, ഇ​ടു​ക്കി 274, പ​ത്ത​നം​തി​ട്ട 244, വ​യ​നാ​ട് 147, കാ​സ​ര്‍​ഗോ​ഡ് 122.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.