കേ​ന്ദ്രം വ​ഴ​ങ്ങു​ന്നു; ക​ർ​ഷ​ക​രു​മാ​യി രാ​ജ്നാ​ഥ് സിം​ഗ് സം​സാ​രി​ക്കും
Tuesday, December 1, 2020 12:03 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രേ തെ​രു​വി​ലി​റ​ങ്ങി​യ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി അ​നു​ന​യ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി നേ​തൃ​ത്വ​വും അ​നു​ന​യ സ്വ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. ച​ർ​ച്ച​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ജെ.​പി.​ന​ഡ്ഡ​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ, രാ​ജ്നാ​ഥ് സിം​ഗ് എ​ന്നി​വ​രാ​ണ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ വി​ളി​ച്ച യോ​ഗ​ത്തി​നെ​ത്തി​യ​ത്.

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പേ​രി​ൽ 48 മ​ണി​ക്കൂ​റി​നി​ടെ ബി​ജെ​പി​യു​ടെ ഉ​ന്ന​ത നേ​താ​ക്ക​ൾ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി​യാ​ണ് അ​മി​ത് ഷാ ​യോ​ഗ​ത്തി​നെ​ത്തി​യ​ത്.

നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി ക​ർ​ഷ​ക സം​ഘ​ട​ന​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ആ​ദ്യം ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. ക​ർ​ഷ​ക​ർ വ​ഴ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ എ​ന്ത് വേ​ണ​മെ​ന്ന് ആ​ലോ​ച​ന ന​ട​ത്താ​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് നേ​താ​ക്ക​ൾ പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.