ഗാ​ൽ​വ​ൻ ഏ​റ്റു​മു​ട്ട​ൽ ചൈ​ന ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് യു​എ​സ് സ​മി​തി
Wednesday, December 2, 2020 10:02 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഗാ​ൽ​വ​ൻ ഏ​റ്റു​മു​ട്ട​ൽ ചൈ​ന ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് അ​മേ​രി​ക്ക​യി​ലെ ഉ​ന്ന​ത​ത​ല സ​മി​തി. യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്‌​സ്-​ചൈ​ന ഇ​ക​ണോ​മി​ക് ആ​ന്‍​ഡ് സെ​ക്യൂ​രി​റ്റി റി​വ്യൂ ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ജൂ​ണി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ 20 ഇ​ന്ത്യ​ൻ സൈ​നി​ക​രാ​ണ് വീ​ര​മൃ​ത്യു​വ​രി​ച്ച​ത്. ഗാ​ൽ​വ​നി​ൽ സൈ​നി​ക​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​കാ​ൻ​വ​രെ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൈ​ന​ക്ക​റി​യാ​മാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ന്ന​തി​ന് ഏ​താ​നും ആ​ഴ്ച മു​മ്പു​ത​ന്നെ ചൈ​ന​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രി വെ​യ് ഫെ​ങ്‌​ഹെ രാ​ജ്യ​ത്തി​ന്‍റെ സ്ഥി​ര​ത​ക്കാ​യി പോ​രാ​ട്ടം വേ​ണ്ടി​വ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ൽ എ​ത്ര ചൈ​നീ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.