ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ; കൂ​ളിം​ഗ് ഫി​ലി​മും ക​ർ​ട്ട​നു​മി​ട്ട വാ​ഹ​ന​ങ്ങ​ളെ പൂ​ട്ടാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Sunday, January 17, 2021 9:12 AM IST
തി​രു​വ​ന​ന്ത​പു​രം: കൂ​ളിം​ഗ് ഫി​ലി​മും ക​ർ​ട്ട​നു​ക​ളും നീ​ക്കം ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കാ​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഓ​പ്പ​റേ​ഷ​ൻ സ്ക്രീ​ൻ എ​ന്ന പേ​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ ഗ്ലാ​സു​ക​ളി​ലെ കൂ​ളിം​ഗ് പേ​പ്പ​ർ, ക​ർ​ട്ട​ൻ എ​ന്നി​വ നീ​ക്കം ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തും. പി​ഴ​യും ചു​മ​ത്തും.

ആ​ദ്യം മു​ന്ന​റി​യി​പ്പ് ന​ൽ​കും. അ​തി​ന് ശേ​ഷ​വും കൂ​ളിം​ഗ് ഫി​ലി​മും ക​ർ​ട്ട​നും നീ​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റ​ദ്ദാ​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ലാ​ക​ണം പ​രി​ശോ​ധ​ന​യെ​ന്നും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ സ്‌​ക്രീ​നി​ൽ മ​ന്ത്രി​മാ​ർ​ക്കും ഇ​ള​വു​ണ്ടാ​കി​ല്ല. സെ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​കും ഇ​ള​വ് ല​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------