വ​ടി​വാ​ളി​ന് കേ​ക്ക് മു​റി​ച്ച് വി​ജ​യ് സേ​തു​പ​തി; ഒ​ടു​വി​ൽ ക്ഷ​മാ​പ​ണം
Sunday, January 17, 2021 1:10 PM IST
ചെ​ന്നൈ: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ വ​ടി​വാ​ളു​കൊ​ണ്ട് കേ​ക്ക് മു​റി​ച്ച​തി​ന് എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ച്ച് ന​ട​ൻ വി​ജ​യ് സേ​തു​പ​തി. ത​ന്‍റെ പെ​രു​മാ​റ്റം ഒ​രു മോ​ശം മാ​തൃ​ക​യാ​യി​രു​ന്നു. ഇ​നി മു​ത​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധാ​ലു​വാ​യി​രി​ക്കു​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സം​വി​ധാ​യ​ക​ൻ പൊ​ൻ​റാ​മി​നൊ​പ്പം പുതിയ ചി​ത്ര​ത്തി​ന്‍റെ സെ​റ്റി​ലാ​ണ് വി​ജ​യ് സേ​തു​പ​തി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. വ​ടി​വാ​ളു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കേ​ക്ക് മു​റി​ച്ച​ത്.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ളാണുണ്ടായത്. ഈ സി​നി​മ​യി​ൽ ഒ​രു വ​ടി​വാ​ളും പ്ര​ധാ​ന​ഭാ​ഗ​മാ​ണ്. ഇ​താ​ണ് കേ​ക്ക് മു​റി​ക്കാ​ൻ അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ കാ​ര​ണ​മെ​ന്നും വി​ജ​യ് സേ​തു​പ​തി വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------