കി​ര​ൺ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല
Tuesday, January 19, 2021 11:36 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ഹ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന് ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​ക​ച്ചു​മ​ത​ല. ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് യ​ശോ​നാ​യി​ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യ​തി​നാ​ലാ​ണ് തീ​രു​മാ​നം.

കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗോ​വ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ശ്രീ​പ​ദ് നാ​യി​ക്ക്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ഉ​ത്ത​ര ക​ന്ന​ഡ​യി​ലെ അ​ങ്കോ​ല​യി​ൽ ജ​നു​വ​രി 12ന് ​ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ശ്രീ​പ​ദി​ന്‍റെ ഭാ​ര്യ​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും മ​രി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ ധ​ർ​മ സ്ഥ​ല​യി​ൽ​നി​ന്നു ഗോ​വ​യി​ലേ​ക്കു കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------