ഡൽഹിയിൽ പ്രവേശിക്കാൻ കർഷകർക്ക് അനുമതി; ട്രാക്ടർ റാലി റി​പ്പ​ബ്ലി​ക് പ​രേ​ഡിനു ശേഷം
Sunday, January 24, 2021 6:33 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ജ​നു​വ​രി 26 ന് ​ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ങ്കി​ലും റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നെ ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പോ​ലീ​സ്. ര​ണ്ട് വ​ട്ട ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ക്കാ​ൻ പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി റാ​ലി ന​ട​ത്തു​മെ​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഉ​റ​പ്പി​ലാ​ണി​ത്. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഉ​പ​വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​ന​മു​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഡ​ൽ​ഹി​യി​ലേ​ക്ക് ട്രാ​ക്ട​ർ റാ​ലി​യാ​യി ഏ​താ​നും കി​ലോ​മീ​റ്റ​ർ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. അ​തി​നു ശേ​ഷം മ​ട​ങ്ങി​പ്പോ​ക​ണം- ഡ​ൽ​ഹി പോ​ലീ​സ് പ​റ​യു​ന്നു.

റാ​ലി ന​ട​ത്തേ​ണ്ട പാ​ത നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ട്രാ​ക്ട​റു​ക​ളു​ടെ എ​ണ്ണം ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. റി​പ്പ​ബ്ലി​ക് ദി​ന പ​രി​പാ​ടി അ​വ​സാ​നി​ച്ച ശേ​ഷം രാ​വി​ലെ 11.30 ഓ​ടെ ട്രാ​ക്ട​ർ റാ​ലി ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------