കോ​വി​ഡ്: കുവൈറ്റിൽ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ 91 സ്‍​കൂ​ളു​ക​ള്‍ സ​ജ്ജ​മാ​ക്കി
Thursday, February 25, 2021 3:04 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ വി​വി​ധ ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ല്‍ എ​മ​ര്‍​ജ​ന്‍​സി ഷെ​ല്‍​ട്ട​റു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ 91 സ്‍​കൂ​ളു​ക​ള്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ത‌‌‌​യാ​റാ​ക്കി. മ​ന്ത്രാ​ല​യ​ത്തി​ലെ ആ​ക്ടിം​ഗ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഫൈ​സ​ല്‍ അ​ല്‍ മ​ഖ്‍​സീ​ദി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ര​ണം രാ​ജ്യം നേ​രി​ടു​ന്ന അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു നി​ര്‍​ദേ​ശം. സി​വി​ല്‍ ഡി​ഫ​ന്‍​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ ​സെ​ന്‍റ​റു​ക​ളി​ല്‍ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‌

ജ​ഹ്റ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ 16 സ്‍​കൂ​ളു​ക​ളും ത​ല​സ്ഥാ​ന​ത്ത് 17 സ്‍​കൂ​ളു​ക​ളും ഫ​ര്‍​വാ​നി​യ​യി​ല്‍ 12 സ്‍​കൂ​ളു​ക​ളു​മാ​ണ് ഇ​ങ്ങ​നെ ത​യാ​റാ​ക്കി​യ​ത്. ഹ​വ​ല്ലി - 17, മു​ബാ​റ​ക് അ​ല്‍ ക​ബീ​ര്‍ - 12, അ​ഹ്‍​മ​ദി - 17 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ഗ​വ​ര്‍​ണ​റേ​റ്റു​ക​ളി​ലെ എ​മ​ര്‍​ജ​ന്‍​സി ഷെ​ല്‍​ട്ട​റു​ക​ളു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.