കേ​ര​ള​ത്തി​ൽ 298 ന​ക്‌​സ​ൽ ബാ​ധി​ത ബൂ​ത്തു​ക​ൾ
Saturday, February 27, 2021 6:49 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ഏ​ഴു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ. ന​ക്‌​സ​ൽ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​യി​രി​ക്കും വോ​ട്ടെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ 298 ന​ക്‌​സ​ൽ ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് ന​ക്‌​സ​ൽ ബാ​ധി​ത ബൂ​ത്തു​ക​ളു​ള്ള​ത്. ന​ക്‌​സ​ൽ ബാ​ധി​ത ബൂ​ത്തു​ക​ളി​ലും ക്രി​ട്ടി​ക്ക​ൽ, വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​ക​ളി​ലും പോ​ളിം​ഗ് സ്‌​റ്റേ​ഷ​ൻ വ​ള​പ്പി​നു​ള്ളി​ൽ കേ​ന്ദ്ര സേ​ന​യെ​യാ​ണ് നി​യോ​ഗി​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

549 ക്രി​ട്ടി​ക്ക​ൽ ലൊ​ക്കേ​ഷ​ൻ ബൂ​ത്തു​ക​ളും 433 വ​ൾ​ന​റ​ബി​ൾ ബൂ​ത്തു​ക​ളു​മു​ണ്ട്. ഇ​ത്ത​വ​ണ 50 ശ​ത​മാ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ഷ്പ​ക്ഷ​ത പാ​ലി​ക്ക​ണം. ന​ല്ല രീ​തി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും അ​തി​നു ശേ​ഷ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സം​ര​ക്ഷി​ക്കും.

കാ​ഴ്ച​പ​രി​മി​ത​രാ​യ വോ​ട്ട​ർ​മാ​ർ​ക്കാ​യി ബ്രെ​യി​ൽ സ്‌​ളി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യും. എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലെ ഒ​രു ഡ​മ്മി ബാ​ല​റ്റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റു​ടെ മേ​ശ​പ്പു​റ​ത്ത് ഉ​ണ്ടാ​കും. കാ​ഴ്ച​പ​രി​മി​തി​യു​ള്ള വോ​ട്ട​ർ​മാ​ർ​ക്ക് ഇ​തി​ൽ ട്ര​യ​ൽ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ 45,000 ഡ​മ്മി ബ്രെ​യി​ൽ സ്‌​ളി​പ്പു​ക​ൾ പ്രി​ന്‍റ് ചെ​യ്യും. ഫോ​ട്ടോ ഒ​ഴി​വാ​ക്കി​യു​ള്ള വോ​ട്ട​ർ സ്ലി​പ്പു​ക​ളാ​വും ഇ​ത്ത​വ​ണ വി​ത​ര​ണം ചെ​യ്യു​ക. ഇം​ഗ്ലി​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള വോ​ട്ട​ർ ഗൈ​ഡും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ത​ർ​ക്ക് അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ വോ​ട്ട് ചെ​യ്യാം. ഇ​വ​രു​ടെ ക​ണ​ക്ക് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ പ്ര​ത്യേ​കം സൂ​ക്ഷി​ക്ക​ണം. എ​ല്ലാ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ താ​പ​നി​ല പ​രി​ശോ​ധി​ക്കും. ചൂ​ട് കൂ​ടു​ത​ൽ ക​ണ്ടെ​ത്തു​ന്ന വോ​ട്ട​ർ​മാ​രെ മാ​റ്റി നി​ർ​ത്തും. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം വീ​ണ്ടും പ​രി​ശോ​ധി​ക്കും. അ​പ്പോ​ഴും താ​പ​നി​ല കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്ക് അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കും.

പോ​ളിം​ഗ് ബൂ​ത്തി​ൽ എ​ത്തു​ന്ന വോ​ട്ട​ർ​മാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി മാ​സ്‌​ക്ക് താ​ഴ്ത്തി​ക്കാ​ണി​ക്ക​ണം. സ്ത്രീ​ക​ൾ, പു​രു​ഷ​ൻ​മാ​ർ, മു​തി​ർ​ന്ന​പൗ​ര​ൻ​മാ​ർ/ ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി ബൂ​ത്തു​ക​ളി​ൽ മൂ​ന്ന് പ്ര​ത്യേ​ക ക്യൂ ​ഉ​ണ്ടാ​വും. ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കും. വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ൽ സൗ​ജ​ന്യ പാ​സ് ന​ൽ​കും.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നാ​യി ഒ​രു അ​ഡീ​ഷ​ണ​ൽ എ​ആ​ർ​ഒ​യെ വീ​തം നി​യ​മി​ക്കും. നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്ക​ൽ പൂ​ർ​ത്തി​യാ​യി മൂ​ന്നു ദി​വ​സ​ത്തി​ന് ശേ​ഷം പോ​സ്റ്റ​ൽ ബാ​ല​റ്റ് വി​ത​ര​ണം ആ​രം​ഭി​ക്കും. പോ​സ്റ്റ​ൽ ബാ​ല​റ്റു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന വി​വ​രം വോ​ട്ട​റെ​യും സ്ഥാ​നാ​ർ​ഥി​യെ​യും മു​ൻ​കൂ​ട്ടി അ​റി​യി​ക്കും.

അ​ത്യാ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന ആ​രോ​ഗ്യം, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്‌​സ്, ജ​യി​ൽ, എ​ക്‌​സൈ​സ്, മി​ൽ​മ, വൈ​ദ്യു​തി​വ​കു​പ്പ്, വാ​ട്ട​ർ അ​തോ​റി​റ്റി, കെ​എ​സ്ആ​ർ​ടി​സി, വ​നം​വ​കു​പ്പ്, ട്ര​ഷ​റി, തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അം​ഗീ​കൃ​ത മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ആം​ബു​ല​ൻ​സ് എ​ന്നി​വ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ഇ​ത്ത​വ​ണ പോ​സ്റ്റ​ൽ ബാ​ല​റ്റ് സൗ​ക​ര്യം ല​ഭി​ക്കും.

അ​ന​ധി​കൃ​ത ഹോ​ർ​ഡിം​ഗു​ക​ൾ, ബോ​ർ​ഡു​ക​ൾ, പോ​സ്റ്റ​റു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യാ​ൻ പ്ര​ത്യേ​ക ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ളെ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദ്ദേ​ശം. ഹ​രി​ത​ച​ട്ടം പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

150 ക​മ്പ​നി കേ​ന്ദ്ര സേ​ന​യെ ആ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 30 ക​മ്പ​നി സേ​ന കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ബി​എ​സ്എ​ഫി​ന്‍റെ 15, ഐ​ടി​ബി​പി, എ​സ്എ​സ്ബി​സി ഐ​എ​സ്എ​ഫ് എ​ന്നി​വ​യു​ടെ അ​ഞ്ച് വീ​തം ക​മ്പ​നി​ക​ളാ​ണ് എ​ത്തി​യ​ത്.

നി​ല​വി​ലെ ക​ണ​ക്കു പ്ര​കാ​രം കേ​ര​ള​ത്തി​ൽ 2,67,31,509 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 1,29,52,025 പു​രു​ഷ​ൻ​മാ​രും 1,37,79,263 സ്ത്രീ​ക​ളും 221 ട്രാ​ൻ​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മു​ണ്ട്. 6,21,401 പേ​ർ 80 വ​യ​സ് ക​ഴി​ഞ്ഞ​വ​രാ​ണ്. 90709 പ്ര​വാ​സി വോ​ട്ട​ർ​മാ​രും 1,33,000 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രു​മു​ണ്ട്. 52782 ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 49475 ക​ൺ​ട്രോ​ൾ യൂ​ണി​റ്റു​ക​ളും 53189 വി​വി​പാ​റ്റും കേ​ര​ള​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.