ഡോ​ള​ര്‍ ക​ട​ത്ത് കേ​സ്: സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യും
Friday, March 5, 2021 11:21 PM IST
കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന് ക​സ്റ്റം​സ് നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഈ ​മാ​സം 12ന് ​കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഡോ​ള​ര്‍​ക്ക​ട​ത്തി​ല്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മൂ​ന്നു മ​ന്ത്രി​മാ​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍ ക​സ്റ്റം​സ് ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സ​ത്യ​വാ​ങ്മൂ​ല​മാ​ണ് ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്പീ​ക്ക​റെ ചോ​ദ്യം​ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഈ ​കേ​സി​ല്‍ നാ​ലു പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.