മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; നാ​ല് പേ​ർ മ​രി​ച്ചു
Saturday, April 10, 2021 4:41 AM IST
നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി നാ​ഗ്പു​രി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ര​ണ്ട് പു​രു​ഷ​ൻ​മാ​രും ഒ​രു സ്ത്രീ​യു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. നാ​ഗ്പു​ർ വാ​ഡി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ രാ​ത്രി 8.10 ഓ​ടെ ഐ​സി​യു സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ടാം നി​ല​യി​ലെ എ​സി​യി​ൽ​നി​ന്നാ​ണ് തീ​പി​ട​ർ​ന്ന​ത്.

തീ ​കൂ​ടു​ത​ൽ സ്ഥ​ല​ത്തേ​ക്ക് പ​ട​രാ​തെ നി​യ​ന്ത്രി​ക്കാ​നും അ​ണ​യ്ക്കാ​നും സാ​ധി​ച്ച​ത് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് 27 രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​കളി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ മാ​സം മും​ബൈ​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്ത​ത്തി​ൽ 10 ജീ​വ​ൻ പൊ​ലി​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.