മം​ഗ​ലാ​പു​ര​ത്ത് ബോ​ട്ട് ക​പ്പ​ലി​ൽ ഇ​ടി​ച്ച് അ​പ​ക​ടം: ര​ണ്ടു മ​ര​ണം; ഏ​ഴ് പേ​രെ കാ​ണാ​താ​യി
Tuesday, April 13, 2021 12:29 PM IST
കോ​ഴി​ക്കോ​ട്: മം​ഗ​ലാ​പു​ര​ത്ത് പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​പ്പ​ലി​ൽ ഇ​ടി​ച്ച് ര​ണ്ടു മ​ര​ണം. ഏ​ഴ് പേ​രെ കാ​ണാ​താ​യി അ​ഞ്ച് പേ​രെ ര​ക്ഷ​പെ​ടു​ത്തി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട് ബേ​പ്പൂ​രി​ൽ നി​ന്നും മീ​ൻ​പി​ടി​ക്കാ​ൻ പോ​യ ഐ​എ​സ്ബി റ​ബ്ബ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ഗം​ലാ​പു​രം തീ​ര​ത്തു നി​ന്നും 26 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

14 തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​ഴ് പേ​ർ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ്. ഏ​ഴ് പേ​ർ ഒ​ഡീ​ഷ, ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളു​മാ​ണ്.

ഇ​ടി​ച്ച ക​പ്പ​ൽ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ രാ​ജ്ദൂ​ത് എ​ന്ന ബോ​ട്ടും ഹെ​ലി​കോ​പ്റ്റ​റും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ബേ​പ്പൂ​ർ സ്വ​ദേ​ശി ജാ​ഫ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ബോ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.