"ജ​ന​ങ്ങ​ൾ ഇ​ല്ലാ​തെ തൃ​ശൂ​ർ പൂ​രം ന​ട​ത്തു​ന്ന​ത് എ​ന്തി​ന്?': തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ
Sunday, April 18, 2021 8:14 PM IST
തൃ​ശൂ​ർ: ജ​ന​ങ്ങ​ൾ ഇ​ല്ലാ​തെ തൃ​ശൂ​ർ പൂ​രം ന​ട​ത്തു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് മു​ൻ സ്പീ​ക്ക​ർ തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ. പ്രൗ​ഢ ഗം​ഭീ​ര​മാ​യി പൂ​രം ന​ട​ത്താ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ​ത് സ​ർ​ക്കാ​രാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക പോ​ലെ പൂ​രം പ്ര​ഖ്യാ​പ​നം പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ൾ സ​ർ​ക്കാ​രി​ന് പി​ന്മാ​റാ​ൻ ആ​വാ​ത്ത സ്ഥി​തി​യാ​ണ്. പ​രീ​ക്ഷ മാ​റ്റു​ന്ന​ത് പോ​ലെ പൂ​രം മാ​റ്റാ​നാ​കി​ല്ലെ​ന്നും തേ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, പൂ​രം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച യോ​ഗം ചേ​രും. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് പൂ​രം ന​ട​ത്തി​പ്പി​ന് ത​ട​സ​മാ​കു​മെ​ന്ന് ദേ​വ​സ്വം അ​റി​യി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.