കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​ധാ​ന ആ​യു​ധം വാ​ക്സി​നേ​ഷ​നാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Tuesday, April 20, 2021 3:33 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​ധാ​ന ആ​യു​ധം വാ​ക്സി​നേ​ഷ​നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഡോ​ക്ട​ർ​മാ​രു​മാ​യി വി​ഡീ​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ച​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കു​ന്ന​തി​ന് ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ഡോ​ക്ട​ർ​മാ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രേ​യും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​സ​മ​യം, ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ അ​ക്ഷീ​ണ പ്ര​യ​ത്ന​വും രാ​ജ്യ​ത്തി​ന്‍റെ ത​ന്ത്ര​വു​മാ​ണ് കോ​വി​ഡ് വ്യാ​പ​നം ത​ട​ഞ്ഞ​ത്.

ഇ​പ്പോ​ൾ രാ​ജ്യം ര​ണ്ടാം ത​രം​ഗ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. ഡോ​ക്ട​ർ​മാ​രും, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും കോ​വി​ഡ് മ​ഹാ​മാ​രി​യെ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ നേ​രി​ട്ട് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.