വി.​മു​ര​ളീ​ധ​ര​നെ ആ​ക്ര​മി​ച്ച എ​ട്ടു പേ​ര്‍ ക​സ്റ്റ​ഡി​യി​ൽ; മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
വി.​മു​ര​ളീ​ധ​ര​നെ ആ​ക്ര​മി​ച്ച എ​ട്ടു പേ​ര്‍ ക​സ്റ്റ​ഡി​യി​ൽ; മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Friday, May 7, 2021 4:13 AM IST
കോ​ൽ​ക്ക​ത്ത: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്ന് പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ പ​ശ്ചിം മേ​ദി​നി​പു​ര്‍ എ​സ്പി ബം​ഗാ​ള്‍ ഡിജിപി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി.

വെ​സ്റ്റ് മി​ഡ്നാ​പു​ർ ജി​ല്ല​യി​ലെ പ​ഞ്ച്കു​രി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് അ​ക്ര​മ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​വേ​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ന്‍റെ വാ​ഹ​ന​വ്യൂ​ഹം ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ബി​ജെ​പി പ്ര​വ​ർ ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് സ​ന്ദ​ർ​ശ​നം ന​ട​ത്ത​വേ ഒ​രു സം​ഘം ആ​ളു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് പ​രി​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നു​മാ​ണ് മു​ര​ളീ​ധ​ര​ന്‍റെ പ്ര​തി​ക​ര​ണം. ആ​ക്ര​മ​ണ​ത്തി​ൽ കാ​റി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ർ​ന്നു. പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​ക്കെ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നു മു​ര​ളീ​ധ​ര​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ സി​ൻ​ഹ ആ​രോപി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.