ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ഹ​മാ​സ് അ​വ​സാ​നി​പ്പി​ക്ക​ണം: ജോ ബൈ​ഡ​ൻ
ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ഹ​മാ​സ് അ​വ​സാ​നി​പ്പി​ക്ക​ണം: ജോ ബൈ​ഡ​ൻ
Monday, May 17, 2021 2:28 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ഇ​സ്ര​യേ​ലി​നു​നേ​രെ ഹ​മാ​സ് ന​ട​ത്തു​ന്ന റോ​ക്ക​റ്റ് ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജോ ​ബൈ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബാ​സു​മാ​യി ടെ​ലി​ഫോ​ണി​ലു​ടെ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ബൈ​ഡ​ൻ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഗാ​സ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ സം​ബ​ന്ധി​ച്ചും ഇ​രു​നേ​താ​ക​ളും ച​ർ​ച്ച ചെ​യ്തു. ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ ന​ട​ത്തു​ന്ന ആ​ദ്യ ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​യി​രു​ന്നു ഇ​ത്. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​ട​പ്പെ​ടു​ന്ന​തി​ൽ ഇ​രു​നേ​താ​ക്ക​ളും ആ​ശ​ങ്ക പ്ര​ക​ട​പ്പി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സു​ര​ക്ഷ, സ്വാ​ത​ന്ത്ര്യം, അ​ന്ത​സ് എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നോ​ടും ബൈ​ഡ​ൻ സം​സാ​രി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം ഇ​സ്ര​യേ​ലും പ​ല​സ്തീ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ലേ​റെ​യും കു​ട്ടി​ക​ളാ​ണ്. ഗാ​സാ സി​റ്റി​യി​ലെ ഷാ​തി അ​ഭ​യാ​ർ​ഥി ക്യാ​ന്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൂ​ന്നു​നി​ല​ക്കെ​ട്ടി​ട​ത്തി​നു നേ​ർ​ക്ക് ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ എ​ട്ടു​പേ​ർ കു​ട്ടി​ക​ളാ​ണ്. ഗാ​സ മു​ന​ന്പി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​ന്പാ​ണു ഷാ​തി. അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലെ ആ​ക്ര​മ​ണ​ത്തി​നെ​തി​രേ ഹ​മാ​സ് തി​രി​ച്ച​ടി​ച്ചു. അ​ഷ്ക​ലോ​ൺ, അ​ഷ്ദോ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ഹ​മാ​സ് ആ​ക്ര​മ​ണം.

ശ​നി​യാ​ഴ്ച ഗാ​സാ സി​റ്റി​യി​ൽ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബ​ഹു​നി​ല​ക്കെ​ട്ടി​ടം ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. അ​സോ​സി​യേ​റ്റ​ഡ് പ്ര​സ്(​എ​പി), അ​ൽ-​ജ​സീ​റ തു​ട​ങ്ങി​യ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സും പാ​ർ​പ്പി​ട​ങ്ങ​ളും അ​ട​ങ്ങു​ന്ന 12 നി​ല കെ​ട്ടി​ട​മാ​ണ് നി​ലം​പൊ​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്പാ​യി ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ ഗാ​സ​യി​ൽ 139 പേ​രാ​ണു മ​രി​ച്ച​ത്. ഇ​തി​ൽ 39 കു​ട്ടി​ക​ളും 22 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ഇ​സ്ര​യേ​ലി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.