കെ.​കെ.​ര​മ​യു​ടെ പേ​രി​ൽ ഭീ​ഷ​ണി​ക്ക​ത്ത്: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി.​ജ​യ​രാ​ജ​ൻ
കെ.​കെ.​ര​മ​യു​ടെ പേ​രി​ൽ ഭീ​ഷ​ണി​ക്ക​ത്ത്: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി.​ജ​യ​രാ​ജ​ൻ
Wednesday, July 21, 2021 12:44 PM IST
കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​എ​ൽ​എ കെ.​കെ.​ര​മ​യു​ടെ പേ​രി​ൽ ല​ഭി​ച്ച ഭീ​ഷ​ണി​ക്ക​ത്തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ജ​യ​രാ​ജ​ൻ. ഫേ​സ്ബു​ക്കി​ലാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ജ​ന​ങ്ങ​ൾ മ​റ​ന്നു​പോ​യ കേ​സി​നെ​ക്കു​റി​ച്ചു​ള്ള ക​ള്ള​ക്ക​ഥ​ക​ൾ ലൈ​വാ​ക്കി നി​ല​നി​ർ​ത്താ​നാ​ണ് ശ്ര​മം. നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നാ​ൽ വി​ഷ​യ​ദാ​രി​ദ്ര്യം മൂ​ലം പ്ര​യാ​സ​ത്തി​ലാ​യ യു​ഡി​എ​ഫി​ലെ ക്രി​മി​ന​ൽ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​മാ​ണ് ഭീ​ഷ​ണി​ക്ക​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് സം​ശ​യി​ക്ക​ണം.

പു​തി​യ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ മ​റ്റൊ​രു ഗ്രൂ​പ്പ് നേ​താ​വി​ന്‍റെ കു​ടും​ബ​ത്തെ ത​ക​ർ​ക്കു​മെ​ന്ന ഭീ​ഷ​ണി​ക്ക​ത്ത് വ​ന്ന​വെ​ന്ന​തും ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​സ​ക്ത​മാ​ണെ​ന്നും പി.​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.