ന​മു​ക്കൊ​ന്നാ​യി കൈ​യ​ടി​ക്കാം; ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് താ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി
ന​മു​ക്കൊ​ന്നാ​യി കൈ​യ​ടി​ക്കാം; ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് താ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി
Sunday, July 25, 2021 3:54 PM IST
ന്യൂ​ഡ​ൽ​ഹി: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ച്ചാ​ണ് പ​ങ്കെ​ടു​ക്കാ​ൻ‌ എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​വ​ർ​ക്ക് രാ​ജ്യ​ത്തി​ന്‍റെ പി​ന്തു​ണ​യും സ്നേ​ഹ​വും വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്‍ കി ​ബാ​ത്ത് പ​രി​പാ​ടി​യു​ടെ 79-ാം പ​തി​പ്പി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ലോ​ക കാ​യി​ക വേ​ദി​യി​ൽ മ​ത്സ​രി​ക്കു​ന്ന താ​ര​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

ജീ​വി​ത​ത്തി​ലെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ മ​റി​ക​ട​ന്നാ​ണ് അ​വ​ർ ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന്, നി​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന്‍റെ​യും പി​ന്തു​ണ​യു​ടെ​യും ശ​ക്തി അ​വ​ർ​ക്ക് ആ​വ​ശ്യ​മു​ണ്ട്. അ​തു​കൊ​ണ്ട് വ​രൂ ... ന​മു​ക്കൊ​ന്നാ​യി അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാം, ആ​ശം​സ​ക​ൾ അ​റി​യി​ക്കാം- പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വി​ക്ട​റി പ​ഞ്ച് കാ​മ്പെ​യ്‌​നി​ലൂ​ടെ ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് ടീ​മി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട​ഭ്യ​ര്‍​ഥി​ച്ചു. കാ​ര്‍​ഗി​ല്‍ യു​ദ്ധ​ത്തി​ല്‍ രാ​ജ്യ​ത്തി​നാ​യി പോ​രാ​ടി​യ സാ​യു​ധ സേ​ന​യ്ക്കും അ​ദ്ദേ​ഹം അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.