സാ​ഗ​ർ റാ​ണ​യു​ടെ കൊ​ല​പാ​ത​കം: സു​ശീ​ൽ കു​മാ​ർ പ്ര​തി​യാ​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
സാ​ഗ​ർ റാ​ണ​യു​ടെ കൊ​ല​പാ​ത​കം: സു​ശീ​ൽ കു​മാ​ർ പ്ര​തി​യാ​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Monday, August 2, 2021 11:29 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ദേ​ശീ​യ ജൂ​നി​യ​ർ ഗു​സ്തി ചാ​ന്പ്യ​ൻ സാ​ഗ​ർ റാ​ണ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ഡ​ൽ​ഹി പോ​ലീ​സ്. ഒ​ളി​ന്പ്യ​ൻ സു​ശീ​ൽ കു​മാ​റി​നെ പ്ര​തി​യാ​ക്കി​യാ​ണ് 170 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി​യി​ലാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സു​ശീ​ൽ കു​മാ​റി​നെ കൂ​ടാ​തെ 11 പേ​രെ​ക്കൂ​ടി പോ​ലീ​സ് പ്ര​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. തീ​ഹാ​ർ ജ​യി​ലി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ് നി​ല​വി​ൽ സു​ശീ​ൽ കു​മാ​ർ.

മേ​യ് നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 23കാ​ര​നാ​യ സാ​ഗ​ര്‍ റാ​ണ​യെ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍​വ​ച്ച് സു​ശീ​ൽ കു​മാ​റും സം​ഘ​വും മ​ര്‍​ദി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ഗ​ർ റാ​ണ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.