പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, September 26, 2021 12:20 AM IST
ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. വ​യ​നാ​ട് സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ബ​ളി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ 85,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

ഫോ​ണ്‍ വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹി​ത​നും ഒ​രു കു​ട്ടി​യു​ടെ പി​താ​വു​മാ​യ ര​ഞ്ജി​ത്ത് ഈ ​വി​വ​രം പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും മ​റ​ച്ചു​വെ​ച്ചി​രു​ന്നു.

സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും പ​ണം വാ​ങ്ങി​യ​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണം പ​ണ​യം വ​ച്ച പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍​ക്ക് പ​ണം അ​യ​ച്ചു ന​ല്‍​കി​യ​ത്.

കൂ​ടാ​തെ വ​ല്യ​മ്മ​യു​ടെ സ്വ​ര്‍​ണ​വും പ​ണ​യം വ​ച്ച് പ​ണം ന​ല്‍​കി. ര​ണ്ടു പ്രാ​വ​ശ്യ​മാ​യാ​ണ് 85,000 രൂ​പ ന​ൽ​കി​യ​ത്. വീ​ട്ടു​കാ​ര്‍ അ​റി​യാ​തെ​യാ​ണ് പെ​ണ്‍​കു​ട്ടി പ​ണം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഈ ​വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​മോ​യെ​ന്ന ഭ​യ​ത്താ​ല്‍ ഗു​ളി​ക ക​ഴി​ച്ച് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​യി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​ഞ്ജി​ത്തി​ന അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.