കേ​ര​ള​ത്തി​ൽ പു​തി​യൊ​രു റെ​യി​ൽ​വേ ലൈ​ൻ ആ​വ​ശ്യ​മി​ല്ല: കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ
കേ​ര​ള​ത്തി​ൽ പു​തി​യൊ​രു റെ​യി​ൽ​വേ ലൈ​ൻ ആ​വ​ശ്യ​മി​ല്ല: കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ
Saturday, October 23, 2021 8:04 PM IST
തി​രു​വ​ന​ന്ത​പു​രം:​കേ​ര​ള​ത്തി​ൽ പു​തി​യൊ​രു റെ​യി​ൽ​വേ ലൈ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി കേ​ര​ള​ത്തി​ന് ദോ​ഷ​മാ​ണെ​ന്നും പ​ദ്ധ​തി​ക്കാ​യി കേ​ന്ദ്ര​ത്തി​ൽ യാ​തൊ​രു​വി​ധ സ​മ്മ​ർ​ദ​വും ചെ​ലു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലു​ള്ള ലൈ​നി​ന്‍റെ സാ​ങ്കേ​തി​ക ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 34000 കോ​ടി രൂ​പ ക​ട​മെ​ടു​ത്ത് പു​തി​യ പ​ദ്ധ​തി തു​ട​ങ്ങു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യെ സം​ശ​യി​ക്ക​ണം.

34000 കോ​ടി​യു​ടെ വി​ദേ​ശ വാ​യ്പ എ​ങ്ങ​നെ എ​ത്ര​കാ​ലം കൊ​ണ്ട് തി​രി​ച്ച​ട​യ്ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും ആ​സൂ​ത്ര​ണം വേ​ണം. വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചി​ട്ടാ​ണോ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.