ഇ​ട​തു​ക​ര ക​നാ​ലി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ര​മ​റ്റം സ്വ​ദേ​ശി​ക​ളു​ടേ​തോ?
ഇ​ട​തു​ക​ര ക​നാ​ലി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ര​മ​റ്റം സ്വ​ദേ​ശി​ക​ളു​ടേ​തോ?
Monday, October 25, 2021 10:20 AM IST
അ​ങ്ക​മാ​ലി: ചാ​ല​ക്കു​ടി ഇ​ട​തു​ക​ര ക​നാ​ലി​ൽ കാ​ര​മ​റ്റം ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണാ​താ​യ കാ​രാ​മ​റ്റം സ്വ​ദേ​ശി​ക​ളു​ടേ​തെ​ന്ന് സം​ശ​യം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ കാ​ര​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് (55), സ​ന​ൽ (35) എ​ന്നി​വ​രെ കാ​ണാ​താ​യി​രു​ന്നു. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് ഇ​ട​തു​ക​ര ക​നാ​ലി​ൽ ര​ണ്ടു പു​രു​ഷ​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​ഖം തി​രി​ച്ച​റി​യാ​നാ​കാ​ത്ത നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ. മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ അ​പ​ക​ട​ത്തി​ൽ പെ​ട്ട​താ​ണെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.

മൃ​ത​ദേ​ഹ​ത്തി​ലെ ഒ​രാ​ളു​ടെ ത​ല​യി​ൽ ഹെ​ഡ് ലൈ​റ്റ് ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ അ​ങ്ക​മാ​ലി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.