തു​ലാ​വ​ർ​ഷ​മെ​ത്തി; ഇ​ടി​മി​ന്ന​ലി​നൊ​പ്പം ശ​ക്ത​മാ​യ മ​ഴ; മു​ന്ന​റി​യി​പ്പ്
തു​ലാ​വ​ർ​ഷ​മെ​ത്തി; ഇ​ടി​മി​ന്ന​ലി​നൊ​പ്പം ശ​ക്ത​മാ​യ മ​ഴ; മു​ന്ന​റി​യി​പ്പ്
Monday, October 25, 2021 8:32 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ടി​മി​ന്ന​ലി​നൊ​പ്പ​മു​ള്ള ക​ന​ത്ത മ​ഴ​യോ​ടെ കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷം തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ തു​ട​ർ​ന്നേ​ക്കും. മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 കി​ലോ മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലു​ള്ള കാ​റ്റും വീ​ശി​യേ​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ക്ത​മാ​യ കാ​റ്റി​നെ നേ​രി​ടാ​നു​ള്ള പൊ​തു​ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.