സ്കോളർഷിപ്പിൽ രൂക്ഷവിമർശനം; ഈ സർക്കാരിനു മതപ്രീണനമോ?
സ്കോളർഷിപ്പിൽ രൂക്ഷവിമർശനം; ഈ സർക്കാരിനു മതപ്രീണനമോ?
Tuesday, October 26, 2021 2:35 PM IST
കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ ഒ​രു വി​ധി​ക്കെ​തി​രേ ആ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ്രീ​തി​സ​മ്പാ​ദി​ക്കാ​ന്‍ വേ​ണ്ടി പൊ​തു​നി​കു​തി​പ്പ​ണം ചെ​ല​വ​ഴി​ച്ച് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ലി​നു പോ​കു​ന്ന​തു ശരിയാണോയെന്നു ചോദിച്ചു ഡോ.​ജോ​ണ്‍​സ​ണ്‍ തേ​ക്ക​ട​യി​ല്‍.

ദീപികയിൽ എഴുതിയ ലേഖനത്തിന്‍റെ പൂർണരൂപം ഇങ്ങനെ: ന്യൂ​ന​പ​ക്ഷ സ്കോ​ള​ര്‍​ഷി​പ്പ് 80:20 എ​ന്ന അ​ശാ​സ്ത്രീ​യ അ​നു​പാ​തം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ കേ​ര​ള​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തി​രി​ക്കു​ന്നു.സാ​മൂ​ഹ​ത്തി​ലെ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ തു​ല്യ​നീ​തി ഉ​റ​പ്പാ​ക്കു​വാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സ​ര്‍​ക്കാ​ര്‍ സു​പ്രീംകോ​ട​തി​യി​ല്‍ കേ​സി​ന് പോ​കു​ന്ന​ത് തെ​റ്റ​ല്ല. എ​ന്നാ​ല്‍, വ​സ്തു​ത​ക​ളെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ ഒ​രു വി​ധി​ക്കെ​തി​രേ ആ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ്രീ​തി​സ​മ്പാ​ദി​ക്കാ​ന്‍ വേ​ണ്ടി പൊ​തു​നി​കു​തി​പ്പ​ണം ചെ​ല​വ​ഴി​ച്ച് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ലി​നു പോ​കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ പൊ​തു​ബോ​ധം മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളി​ല്‍ അ​ധി​ഷ്ഠി​ത​മാ​ണ്. അ​തി​ന് വി​രു​ദ്ധ​മാ​യി സ​ര്‍​ക്കാ​രി​ന്‍റെ പ​ക്ഷ​ത്തു​നി​ന്നു​ള്ള എ​ല്ലാ നീ​ക്ക​ങ്ങ​ളും സ​മൂ​ഹ​ത്തി​ല്‍ വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ധ്രു​വീ​ക​ര​ണ​ത്തി​ന് ആ​ക്കം​കൂ​ട്ടു​ന്ന​തും സ​ര്‍​ക്കാ​രി​ന്‍റെ നി​ഷ്പ​ക്ഷ നി​ല​പാ​ടു​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തുമാണ്.

മ​തേ​ത​ര​ത്വ​ത്തി​നു വ്യാ​ഖ്യാ​നം ന​ല്‍​കു​ന്ന​തോ​ടൊ​പ്പം മ​തേ​ത​ര സ​മൂ​ഹ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കേ​ണ്ട മ​തേ​ത​ര കാ​ഴ്ച​പ്പാ​ട് എ​പ്ര​കാ​ര​മാ​യി​രി​ക്ക​ണ​മെ​ന്നു ന​മ്മു​ടെ മു​ന്‍ രാഷ്‌ട്ര​പ​തി ഡോ. എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത് നോ​ക്കു​ക. “ഇ​ന്ത്യ ഒ​രു മ​തേ​ത​ര രാ​ഷ്‌ട്രമാ​യി​രി​ക്ക​ണം എ​ന്നു പ​റ​യു​മ്പോ​ള്‍ അ​ദൃ​ശ്യ​മാ​യ ആ​ത്മാ​വെ​ന്നെ ഒ​രു യാ​ഥാ​ര്‍​ഥ്യ​ത്തെ​യോ ജീ​വി​ത​ത്തി​ല്‍ മ​ത​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​യോ നാം ​നി​രാ​ക​രി​ക്കു​ക​യോ മ​ത​രാ​ഹി​ത്യ​ത്തെ മാ​നി​ക്കു​ക​യോ ആ​ണെ​ന്ന് അ​തി​ന് അ​ര്‍​ഥമി​ല്ല..... ഇ​ന്ത്യ​ന്‍ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ത​ത്വം ഈ​ശ്വ​ര​ വി​ശ്വാ​സ​മാ​ണെ​ങ്കി​ലും ഇ​ന്ത്യാ​രാ​ജ്യം ഏ​തെ​ങ്കി​ലും ഒ​രു മ​ത​വു​മാ​യി ഇ​ണ​ങ്ങി​ച്ചേ​രു​ക​യോ അ​തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ന് വി​ധേ​യ​മാ​വു​ക​യോ ചെ​യ്യി​ല്ല.

ഒ​രു മ​ത​ത്തി​നും മു​ന്‍​ഗ​ണ​ന​യോ പ​ദ​വി​യോ പ്ര​ത്യേ​ക​ നി​ല​യോ അ​നു​വ​ദി​ച്ചു​കൂ​ടാ. ദേ​ശീ​യ ജീ​വി​ത​ത്തി​ലോ അ​ന്താ​രാ​ഷ്‌ട്ര ബ​ന്ധ​ങ്ങ​ളി​ലോ ഒ​രു മ​ത​ത്തി​നും പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ഉ​ണ്ടാ​യി​ക്കൂ​ടാ. അ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൗ​ലിക ​ത​ത്വ​ങ്ങ​ളു​ടെ ലം​ഘ​ന​വും മ​ത​ത്തി​ന്‍റെ​യും ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും ഉ​ത്ത​മ​താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​വു​മാ​യി​രി​ക്കും. സ​ഹി​ഷ്ണു​ത​യു​ടെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെതു​മാ​യ മ​ത​നി​ഷ്പ​ക്ഷ​ത​യാ​ണ് ന​മ്മു​ടെ കാ​ഴ്ച​പ്പാ​ട്.

ഇ​തി​ന് ദേ​ശീ​യ​വും അ​ന്ത​ര്‍​ദേ​ശീ​യ​വുമാ​യ ഒ​രു ദീ​ര്‍​ഘ​വീ​ക്ഷ​ണ​മു​ണ്ട്. മ​റ്റു​ള്ള​വ​ര്‍​ക്ക് നി​ഷേ​ധി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ളും പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളുംകൊ​ണ്ട് ഒ​രു പൗ​ര​സം​ഘ​വും സ്വ​യം അ​ഹ​ങ്ക​രി​ക്കാ​ന്‍ പാ​ടി​ല്ല. ഏ​തൊ​രാ​ളും അ​യാ​ളു​ടെ മ​തം നി​മി​ത്തം ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​വ​ശ​ത​യോ വി​വേ​ച​ന​മോ അ​നു​ഭ​വി​ച്ചു​കൂ​ടാ....സ്റ്റേ​റ്റി​ന്‍റെ​യും ക്രൈ​സ്ത​വ​സ​ഭ​യു​ടെ​യും വ്യ​തി​ര​ക്ത​ഭാ​വ​ത്തി​ല്‍ ഉ​ള്‍​ക്കൊ​ണ്ട അ​ടി​സ്ഥാ​ന ത​ത്വ​മാ​ണ​ത്.ഇ​ന്ത്യ​യു​ടെ മ​ത​നി​ഷ്പ​ക്ഷ​ത​യോ മ​ത​നി​ര​പേ​ക്ഷ​ത​യോ നി​രീ​ശ്വ​ര​ത​യോ​ടു കൂ​ട്ടി​ക്കു​ഴ​ച്ചു​കൂ​ടാ. ഇ​വി​ടെ നി​ര്‍​വചി​ക്ക​പ്പെ​ട്ട മ​തേ​ത​ര​ത്വം ഇ​ന്ത്യ​യു​ടെ പൗ​രാ​ണി​ക മ​ത​പാ​ര​മ്പ​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​ണ്. വ്യ​ക്തി​പ​ര​മാ​യ ഗു​ണ​ങ്ങ​ളെ സം​ഘ​ടി​ത​ബോ​ധ​ത്തി​ന് അ​ടി​യ​റ വ​യ്ക്കാ​തെ ഏ​വ​രേ​യും പ​ര​സ്പ​ര ഐ​ക്യ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ട് വി​ശ്വാ​സി​ക​ളു​ടെ ഒ​രു പ​ര​സ്പ​ര സം​സ​ര്‍​ഗം കെ​ട്ടി​പ്പ​ടു​ക്കാ​നാ​ണ് അ​ത് (മ​തേ​ത​ര​ത്വം) ശ്ര​മി​ക്കു​ന്ന​ത്.’’ (Dr. S. Radhakrishnan, Recovery of Faith, 1955, Page: 202).

വ്യ​ക്തി​യു​ടെ അ​ന്ത​സും രാ​ഷ്‌​ട്ര​ത്തി​ന്‍റെ ഐ​ക്യ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന ഒ​രു സാ​ഹോ​ദ​ര്യ​ബോ​ധം ഇ​ന്ത്യ​ന്‍ ജ​ന​ത​യ്ക്കി​ട​യി​ല്‍ സൃ​ഷ്ടി​ക്കു​വാ​നു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ ഉ​ണ്ടാ​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 80:20 വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലി​നു പോ​കു​ന്ന ന​ട​പ​ടി​യെ മ​ത​പ്രീ​ണ​ന​മാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​തും ഇ​ത് മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളെ ഹ​നി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യേ​ണ്ടി​വ​രു​ന്ന​തും. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളി​ലെ അ​നീ​തി എ​ന്താ​യി​രു​ന്നു?

മു​സ്‌ലിം, ക്രി​സ്ത്യന്‍, സി​ക്ക്, ജൈ​ന, ബു​ദ്ധ, പാ​ര്‍​സി എ​ന്നി​ങ്ങ​നെ​യു​ള്ള ആ​റു വി​ഭാ​ഗ​ങ്ങ​ളാ​ണ് ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും തു​ല്യ​പ​ദ​വി​യും ല​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ സം​ഘ​ടി​ത​ശ​ക്തി​മൂ​ലം ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, പാ​ര​മ്പ​ര്യ​ങ്ങ​ള്‍, മൂ​ല്യ​ങ്ങ​ള്‍, വി​ശ്വാ​സ​ങ്ങ​ള്‍ എ​ന്നി​വ ധ്വം​സി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍​വേ​ണ്ടി​യാ​ണ് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

കേരളത്തിൽ

1992ല്‍ ​ദേ​ശീ​യ ന്യൂ​ന​​പ​ക്ഷ ക​മ്മീ​ഷ​നും 2006ല്‍ ​ന്യൂ​ന​പ​ക്ഷ ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യ​വും രൂ​പീ​ക​ര​ിക്ക​പ്പെ​ട്ടു. കൂ​ടാ​തെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​ത്തി​നാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പു​ക​ളും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് ന​ട​പ്പാ​ക്കി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ത്ര സു​താര്യ​മാ​യി​രു​ന്നി​ല്ല, അ​തി​ല്‍ അ​നീ​തി​യും പ​ക്ഷ​പാ​തി​ത്വ​വു​മു​ണ്ടാ​യി​രു​ന്നു.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു​ള്ള സ്കോ​ള​ര്‍​ഷി​പ്, പി.​എ​സ്.​സി പ​രീ​ക്ഷ​ക​ള്‍​ക്കു​വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യ്ക്കാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി 80 ശ​ത​മാ​ന​വും മ​റ്റ് അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കു​മാ​യി 20 ശ​ത​മാ​ന​വും ന​ല്‍​കു​ക എ​ന്ന​ത് തി​ക​ച്ചും പ​ക്ഷ​പാ​ത​പ​ര​മാ​യ അ​നു​പാ​ത​മാ​ണ്.കൂ​ടാ​തെ മ​ദ​ര്‍ തെ​രേ​സ, ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍ പോ​ലും ഈ ​അ​നു​പാ​ത​ത്തി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത് എ​ന്ന​റി​യു​മ്പോ​ഴേ ഈ ​അ​നീ​തി​യു​ടെ ആ​ഴം ബോ​ധ്യ​മാ​വു​ക​യു​ള്ളൂ.

നാ​ള്‍​വ​ഴി​ക​ള്‍

2008 ന​വം​ബ​ര്‍ ആ​റി​ന് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി ക​മ്മീ​ഷന്‍ നി​ര്‍​ദേ​ശി​ച്ച​തി​ന്‍പ്ര​കാ​രം മു​സ്‌ലിം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കുവേ​ണ്ടി​യു​ള്ള സ്കോ​ള​ര്‍​ഷി​പ്പ്/ഹോ​സ്റ്റ​ല്‍ സ്റ്റൈ​പ്പന്‍റ് പ​ദ്ധ​തി മു​സ്‌ലിം ഗേ​ള്‍​സ് സ്കോ​ള​ര്‍​ഷി​പ്പ് എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​പ​ദ്ധ​തി പി​ന്നീ​ട് സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്കോ​ള​ര്‍​ഷി​പ്പ് എ​ന്ന പേ​രി​ല്‍ ന​ട​പ്പി​ല്‍വ​രു​ത്തി.

2011 ജ​നു​വ​രി ഒ​ന്നി​ന് കേ​ര​ള​ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പ് രൂ​പീ​ക​രി​ക്കു​ക​യും കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍​നി​ന്നും ഈ ​സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ കീ​ഴി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

ഈ ​സ്കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ഒ​രു വി​ഭാ​ഗത്തി​ന് മാ​ത്ര​മാ​യി ന​ല്‍​കു​ന്ന​ത് ശ​രി​യി​ല്ല എ​ന്നു മ​ന​സി​ലാ​ക്കി​യ ഒ​രു​പ​റ്റം ആ​ളു​ക​ള്‍ മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ന്ന​ത്തെ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ 2011 ഫെ​ബ്രു​വ​രി 22ന് ​പ്ര​സ്തു​ത പ​ദ്ധ​തി​യി​ല്‍ ല​ത്തീ​ന്‍/ പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ​ര്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തു​ക​യും അ​വ​ര്‍​ക്ക് 20 ശ​ത​മാ​നം ആ​നു​കൂ​ല്യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

2008ല്‍ ​പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട സ്കോ​ള​ര്‍​ഷി​പ്പ് രീ​തി വ​ള​രെ ത​ന്ത്ര​പൂ​ര്‍​വം മ​റ്റെ​ല്ലാ സ്കോ​ള​ര്‍​ഷി​പ്പു​ക​ളി​ലും അ​തേ അ​നു​പാ​ത​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. 2011 ഫെ​ബ്രു​വ​രി 22ന് ​ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​യ​വ​ര്‍ മു​സ്‌ലിം, ല​ത്തീ​ന്‍, പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ​ര്‍ എ​ന്നി​വ​രാ​യി​രു​ന്നു​വെ​ങ്കി​ല്‍ 2013 ജൂ​ലൈ നാ​ലി​ന് ഇ​റ​ങ്ങി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ 80:20 (മു​സ്‌ലിം : ക്രി​സ്ത്യ​ന്‍) എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

2015 ജൂ​ണ്‍ എ​ട്ടി​ന് ഇ​റ​ങ്ങി​യ ഐടിഐ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ 80:20 എ​ന്ന​ത് മു​സ്‌ലിം: മ​റ്റ് മ​ത​ന്യൂ​ന​പ​ങ്ങ​ള്‍ എ​ന്ന ത​ല​ത്തി​ലേ​ക്ക് നീ​ങ്ങി. ഇ​ത് വ​ള​രെ ത​ന്ത്ര​പൂ​ര്‍​വം ക്രൈ​സ്ത​വ​രെ ഒ​ഴി​വാ​ക്കാ​ന്‍വേ​ണ്ടിയായി​രു​ന്നു എ​ന്ന ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.

കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ല്‍ ക്രൈ​സ്ത​വ​വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്ക​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ കു​റേ കാ​ല​ങ്ങ​ളാ​യി കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പു മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ അ​തി​ന് അനുയോജ്യമാ​യ വി​ധ​ത്തി​ല്‍ പാ​സാ​ക്കി​യെ​ടു​ത്ത ചി​ല മാ​റ്റ​ങ്ങ​ള്‍ ഇ​തി​ന് തെ​ളി​വാ​യി പ​റ​യാ​ന്‍ സാ​ധി​ക്കും.

other community (മ​റ്റു​സ​മു​ദാ​യം) എ​ന്ന​ത് a community (ഒ​രു സ​മു​ദാ​യം) എ​ന്നാ​ക്കി മാ​റ്റി എ​ല്ലാ ന്യൂ​ന​പ​ക്ഷ സ​മുദാ​യ​ങ്ങ​ളെ​യും ഒ​ഴി​വാ​ക്കി. ഇ​ത് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും ഒ​രു വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​ത്രം തി​രി​ച്ചു​വി​ടു​ക എ​ന്ന നീ​ച​വും നി​ന്ദ്യ​വു​മ​യ പ്ര​വൃ​ത്തി​യാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ പ​ക്ഷ​പാ​ത​പ​ര​മാ​യി ചെ​യ്തു​കൂ​ട്ടി​യ ഇ​ത്ത​രം ന​ട​പ​ടി​ക​ളാ​ണ് കോ​ട​തി​യി​ല്‍ ചോ​ദ്യം ചെ​യ്ത​ത്.

ഈ ​വ​സ്തു​ത​ക​ള്‍ കോ​ട​തി​ക്ക് ബോ​ധ്യ​മാ​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​യി​രു​ന്നു 80:20 ആ​നു​കൂ​ല്യ​വി​ത​ര​ണം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി വി​ധി ഉ​ണ്ടാ​യ​ത്. കോ​ട​തി​ക്ക് എ​ല്ലാം ബോ​ധ്യ​പ്പെ​ട്ടു​വെ​ങ്കി​ലും സ​ര്‍​ക്കാ​രി​ന് ഇ​തൊ​ന്നും ബോ​ധ്യ​പ്പെ​ട്ടി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് സ​ര്‍​ക്കാ​ര്‍ അ​പ്പീ​ലു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തി​ലൂ​ടെ വെ​ളി​പ്പെടുന്നത്.

ന്യൂനപക്ഷ കമ്മീഷൻ

സി​വി​ല്‍ കോ​ട​തി​ക്ക് സ​മാ​ന​മാ​യ അ​ധി​കാ​ര​മു​ള്ള ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നി​ല്‍ മൂ​ന്ന് അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. 2014ലെ ​ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ആ​ക്ട് പ്ര​കാ​രം മൂ​ന്ന് അം​ഗ​ങ്ങ​ളി​ല്‍ ചെ​യ​ര്‍​മാ​ന്‍ ഒ​രു വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് ആ​ണെ​ങ്കി​ല്‍ അ​ടു​ത്ത അം​ഗം മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ല്‍​നി​ന്നും ആ​യി​രി​ക്ക​ണ​മെ​ന്നും മൂ​ന്നാ​മ​ത്തെ അം​ഗം ഒ​രു വ​നി​ത ആ​യി​രി​ക്ക​ണം എ​ന്നു​മാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡം.അ​തി​നു പ​ക​ര​മാ​യി ഒ​രു വി​ഭാ​ഗ​ത്തി​ല്‍​നി​ന്നുത​ന്നെ ഇ​വ​ര്‍ മൂ​ന്നു​പേ​രും ക​മ്മീ​ഷ​നി​ല്‍ വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ലാ​താ​ക്കി​യ​തും ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം കു​ത്ത​ക​യാ​ക്കി വ​യ്ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ഒ​ത്താ​ശ ചെ​യ്യു​ന്നതാ​ണ് ഖേ​ദ​ക​രം.

ഒ​ര​ല്‍​പ്പം ച​രി​ത്രം

വി​ല്യം ലോ​ഗ​ന്‍റെ മ​ല​ബാ​ര്‍ മാ​നു​വ​ല്‍ വാ​യി​ക്കു​മ്പോ​ഴാ​ണ് (പേ​ജ് 212, വി​വ​ര്‍​ത്ത​നം ടി.​വി. കൃ​ഷ്ണ​ന്‍) മു​ഹ​മ്മ​ദീ​യ പി​ന്നാക്കാ​വ​സ്ഥ​യു​ടെ പി​ന്നി​ലു​ള്ള കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​ന്ന​ത്. 1871 മു​ത​ല്‍ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​രി​ന്‍റെ ഗ്രാ​ന്‍റും അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും കൊ​ടു​ത്തി​ട്ടു​പോ​ലും പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​റ​ബി മാ​ത്രം പ​ഠി​പ്പി​ക്കു​വാ​നാ​ണ് ആ ​സ​മൂ​ഹം ക​ര്‍​ക്ക​ശ നി​ല​പാ​ടെ​ടു​ത്ത​ത്. ത​ല്‍​ഫ​ല​മാ​യി മു​സ്‌ലിം വി​ഭാ​ഗം വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പിന്നാ​ക്കാ​വ​സ്ഥ​യി​ലേ​ക്ക് പോ​വു​ക​യും സാ​മൂ​ഹി​ക​മാ​യി ഉ​യ​ര്‍​ച്ച​യു​ണ്ടാ​കാ​തി​രി​ക്കു​ക​യും ചെ​യ്തു.

ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ പി​ന്നാ​ക്കാ​വ​സ്ഥ​യി​ല്ല എ​ന്ന​തും അ​ന​ര്‍​ഹ​രി​ലേ​ക്കാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ത്തി​ച്ചേ​രു​ന്ന​ത് എ​ന്ന തോ​ന്ന​ലു​മാ​ണ് സ​ര്‍​ക്കാ​രി​നെ സു​പ്രീം​കോ​ട​തി​യി​ല്‍ പോ​കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​കം. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഇ​വി​ടെ മ​ന​സി​ലാ​ക്കേ​ണ്ട ഒ​രു കാ​ര്യ​മു​ണ്ട്. സ​ച്ചാ​ര്‍ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളി​ല്‍ (പേ​ജ് 192) കേ​ര​ള​ത്തി​ലെ മു​സ്‌ലിം വി​ഭാ​ഗ​ത്തെ അ​ഞ്ചാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്.

അ​തി​ല്‍ ത​ങ്ങ​ന്മാ​ര്‍, അ​റ​ബി​ക​ള്‍, മ​ല​ബാ​റി​ക​ള്‍ എ​ന്നീ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ള്‍ മു​ന്നാ​ക്കാ​വ​സ്ഥ​യി​ല്‍ ആ​ണെ​ന്നും പു​സവാ​ന്‍ (മു​ക്കു​വ​ര്‍), ഒ​സാ​ന്‍ (ബാ​ര്‍​ബ​ര്‍​മാ​ര്‍) എ​ന്നീ ര​ണ്ടു വി​ഭാ​ഗം മാ​ത്ര​മേ പി​ന്നാ​ക്കാ​വ​സ്ഥ​യി​ല്‍ ഉ​ള്ളൂ​വെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ല്‍, ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ പിന്നാക്കാ​വ​സ്ഥ​യെ​ക്കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം മു​സ്‌ലിം സ​മൂ​ഹ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന പു​സ​വാ​ന്‍, ഒ​സ​വാ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി ആ​നു​കൂ​ല്യ​ങ്ങ​ളെ നി​ജ​പ്പെ​ടു​ത്തി ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ല്‍ തീ​ര്‍​പ്പു​ക​ല്‍​പ്പി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത്?

ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ വി​ഷ​യ​ങ്ങ​ളി​ല്‍ ബ​ഹു​മാ​ന​പ്പെ​ട്ട കേ​ര​ള ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നീ​തി​പൂ​ര്‍​വക​മാ​യ വി​ധി​യെ ചോ​ദ്യം​ചെ​യ്തു​കൊ​ണ്ട് കേ​ര​ള സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ പോ​യി​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ നി​ല​പാ​ടി​നും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​മെ​തി​രേ​യു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ക്രൈ​സ്ത​വ​ സ​മൂ​ഹം വ​ലി​യ ആ​ശ​ങ്ക​യോ​ടെ​യാ​ണ് സ​ര്‍​ക്കാ​രിന്‍റെ ഈ നീ​ക്ക​ത്തെ കാ​ണു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.