കോ​വി​ഡ് കാ​ല പരോൾ‌; തു​ട​രാ​മെന്ന് സു​പ്രീം​ കോ​ട​തി
കോ​വി​ഡ് കാ​ല പരോൾ‌;  തു​ട​രാ​മെന്ന് സു​പ്രീം​ കോ​ട​തി
Tuesday, October 26, 2021 9:15 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പ​രോ​ൾ ല​ഭി​ച്ച 72 ജീ​വ​പ​ര്യ​ന്ത ത​ട​വു​കാ​രു​ടെ പ​രോ​ൾ തു​ട​രാ​ൻ സു​പ്രീം​ കോ​ട​തി​യു​ടെ അ​നു​മ​തി. ജ​സ്റ്റീ​സു​മാ​രാ​യ എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു, ബി. ​ആ​ർ. ഗ​വാ​യ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേറ​താ​ണ് ഉ​ത്ത​ര​വ്.

ജ​യി​ലു​ക​ളി​ലെ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് നേ​ര​ത്തെ പ​രോ​ൾ ല​ഭി​ച്ച​വ​രാ​ണ് ഇ​വ​ർ. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വ് വ​ന്ന​പ്പോ​ൾ പ​രോ​ൾ റ​ദ്ദാ​ക്കി സെ​പ്റ്റം​ബ​ർ 27ടെ ​ജ​യി​ലു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

രോ​ഗ വ്യാ​പ​ന കാ​ല​ത്ത് സ​മ​യ​ത്ത് ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ത​ട​വു​പു​ള്ളി​ക​ൾ​ക്ക് ജാ​മ്യ​വും പ​രോ​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ എ​ങ്ങ​നെ​യാ​ണ് ത​ട​വു​പു​ള്ളി​ക​ളോ​ട് ജ​യി​ലു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ കേ​ര​ള സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​തെ​ന്ന് ചോ​ദ്യം​ചെ​യ്താ​ണ് ത​ട​വു​പു​ള്ളി​ക​ൾ സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.