നോ​ക്കു​കൂ​ലി: പ​രാ​തി​ക​ളി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
നോ​ക്കു​കൂ​ലി: പ​രാ​തി​ക​ളി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
Saturday, November 27, 2021 6:44 PM IST
തി​രു​വ​ന​ന്ത​പു​രം: നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി ല​ഭി​ച്ചാ​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കി കേ​സ് അ​ന്വേ​ഷി​ച്ച് ചാ​ർ​ജ് ഷീ​റ്റ് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​ണർ​ന്ന് പ്ര​വ​ർ​ത്തി​ച്ചു പ​രാ​തി​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും ചെ​യ്യാ​ത്ത ജോ​ലി​ക്ക് കൂ​ലി ന​ൽ​കേ​ണ്ട അ​വ​സ്ഥ​യും ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കും.

നോ​ക്കു കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​തു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നു നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഇ​ത്ത​രം കേ​സു​ക​ളി​ൽ പി​ടി​ച്ചു​പ​റി​ക്കും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​മു​ള​ള വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നും ഹെ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.