മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി; പു​റ​ത്തേ​യ്ക്ക് കു​ത്തി​യൊ​ഴു​കി വെ​ള്ളം
മു​ല്ല​പ്പെ​രി​യാ​റി​ൽ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി; പു​റ​ത്തേ​യ്ക്ക് കു​ത്തി​യൊ​ഴു​കി വെ​ള്ളം
Friday, December 3, 2021 11:15 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ തു​റ​ന്നു​വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ത​മി​ഴ്നാ​ട് വീ​ണ്ടും കൂ​ട്ടി. രാ​ത്രി 11ന് ​പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കൂ​ട്ടി​യ​ത്.

മു​ല്ല​പ്പെ​രി​യാ​റി​ലെ സ്പി​ൽ​വേ​യു​ടെ ഒ​ൻ​പ​ത് ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി സെ​ക്ക​ന്‍റി​ൽ 7211 ഘ​ന​യ​ടി വെ​ള്ള​മാ​ണ് പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കു​ന്ന​ത്. രാ​ത്രി പ​ത്തി​ന് ഏ​ഴ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി സെ​ക്ക​ന്‍റി​ൽ 5,600 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു.

രാ​ത്രി ഏ​ഴ​ര മു​ത​ൽ സെ​ക്ക​ന്‍റി​ൽ 3246 ഘ​ന​യ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ടി​രു​ന്നു. ഇ​താ​ണ് പി​ന്നീ​ട് ത​വ​ണ​ക​ളാ​യി ഉ​യ​ർ​ത്തി​യ​ത്. പെ​രി​യാ​ർ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പോ​ലീ​സും എ​ൻ​ഡി​ആ​ർ​എ​ഫും സ്ഥ​ല​ത്തെ​ത്തി. ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.