അ​രൂ​രി​ലെ ദ​യ​നീ​യ പ​രാ​ജ​യം; കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി
അ​രൂ​രി​ലെ ദ​യ​നീ​യ പ​രാ​ജ​യം; കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി
Thursday, December 9, 2021 2:30 PM IST
തു​റ​വൂ​ർ: ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​രൂ​ർ ഡി​വി​ഷ​ണ​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ. ​ഉ​മേ​ശ​ന്‍റെ പ​രാ​ജ​യ​ത്തെത്തു​ട​ർന്നു കോ​ൺ​ഗ്ര​സി​ൽ പൊ​ട്ടി​ത്തെ​റി. തി​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പ​ല സ്ഥ​ല​ങ്ങ​ളി​ലും സ്ലി​പ്പ് ന​ൽ​കാ​ൻ പോ​ലും ആ​രും ഇ​ല്ലാ​യി​രു​ന്നു.

ഡി ​സി സി ​ഭാ​ര​വാ​ഹി​ക​ൾ​ക്കും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ൾ​ക്കും ഓ​രോ ബൂ​ത്തിന്‍റെ ചു​മ​ത​ല ന​ൽ കി​ട്ടും ആ​രും ഒ​രു പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​ല്ലെന്നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു . ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി അ​രൂ​ർ കോ​ൺ​ഗ്ര​സ് ഉ​ണ്ടാ​യി​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തോ​ടെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​വും തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം ഏ​റ്റെ​ടു​ത്തു നി​ല​വി​ലെ മു​ഴു​വ​ൻ നേ​താ​ക്ക​ളും രാ​ജി​വ​ക്ക​ണ​മെന്നു ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടും ഇ​തു ചെ​വി​ക്കൊ​ള്ളാ​തെ നി​ല​വി​ലെ ഭാ​ര​വാ​ഹി​ക​ൾ ത​ന്നെ തു​ട​രു​ന്ന​താ​ണ് വീ​ണ്ടു​മൊ​രു ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെന്നു കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

കെ​പി​സി​സി​യും ഡി​സി​സി​യും നേ​രി​ട്ട് നി​യ​ന്ത്രി​ച്ചി​ട്ടും അ​രൂ​രി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ യാ​തൊ​രു​വി​ധ മു​ന്നേ​റ്റ​വും ഉ​ണ്ടാ​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല, നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ളു​ടെ ഗ്രൂ​പ്പു​ക​ളി​യും പ​ര​സ്പ​ര​മു​ള്ള കാ​ലു​വാ​ര​ലും ആ​ണ് തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്നു പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

മ​ണ്ഡ​ല​ത്തി​ലെ പ​ല നേ​താ​ക്ക​ളും സി​പി​എം നേ​താ​ക്ക​ളു​മാ​യി ര​ഹ​സ്യ ധാ​ര​ണ​യി​ലാ​ണെ​ന്നും എ​ല്ലാ തി​ര​ഞ്ഞെ​ടു​പ്പി​ലും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി തോ​ൽ​പ്പി​ക്കു​ക എ​ന്നു​ള്ള​ത് അ​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പാ​ര​മ്പ​ര്യ​മാ​യി മാ​റു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആരോപിച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രും മു​ൻ എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​നും ദി​വ​സ​ങ്ങ​ളോ​ളം അ​രൂ​രി​ൽ ക്യാ​മ്പ് ചെ​യ്തു പ്ര​വ​ർ​ത്തി​ച്ചി​ട്ടും ഇ​ത്ര​യും ദ​യ​നീ​യ​മാ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തു പാ​ർ​ട്ടി​ക്കു​ള്ളി​ൽ വ​ൻ പൊ​ട്ടി​ത്തെ​റി​ക്കു കാ​ര​ണ​മാ​യിരിക്കുകയാണ്.

കെ​പി​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നാ​യി യൂ​ണി​റ്റ് ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഗ്രൂ​പ്പു​ക​ളി​യു​ടെ ഭാ​ഗ​മാ​യി അ​രൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഇ​തി​നോ​ടു പു​റം​തി​രി​ഞ്ഞു നി​ന്ന​താ​ണ് ഇ​ത്ര​യും ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് ചൂണ്ടിക്കാട്ടുന്നു.

നി​ല​വി​ലെ മു​ഴു​വ​ൻ മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ളും ഒ​ഴി​വാ​ക്കി പു​തി​യ നേ​തൃ​ത്വം വ​ര​ണ​മെ​ന്നും അ​ടി​ത്ത​ട്ട് മു​ത​ൽ കോ​ൺ​ഗ്ര​സി​നെ ശ​ക്ത​മാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ഉ​യ​രു​ന്നു. നേ​താ​ക്ക​ൾ​ക്കെ​തി​രെ പ​ര​സ്യ​മാ​യി ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു ക​ഴി​ഞ്ഞ ത​വ​ണ​ത്തെ അ​പേ​ക്ഷി​ച്ചു കാ​ര്യ​മാ​യി കു​റ​ഞ്ഞു. എ​ൻഡിഎ സ്ഥാ​നാ​ർ​ഥി​ക്കും വോ​ട്ട് കാ​ര്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.